CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 54 Minutes 42 Seconds Ago
Breaking Now

മാണിയുടെ പാര്‍ട്ടിക്ക് കോട്ടയത്ത് നിര്‍ണായക സ്വാധീനമുണ്ട് ; കാനത്തെ തഴഞ്ഞ് മന്ത്രി ഇ പി ജയരാജന്‍

ജോസ് കെ മാണി വിഭാഗത്തിനെ ഇടതുപക്ഷം ക്ഷണിക്കുമോ എന്ന ചര്‍ച്ച പുരോഗമിക്കുകയാണ്.

കേരള കോണ്‍ഗ്രസ് മാണിവിഭാഗം ജനസ്വാധീനമുള്ള പാര്‍ട്ടിയാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍. യു.ഡി.എഫില്‍ നിന്നും പുറത്താക്കിയ ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് എത്തിയതു കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.കാനം രാജേന്ദ്രന്റേത് രാഷ്ട്രീയ നിരീക്ഷണമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

' കോട്ടയത്ത് നിര്‍ണായക സ്വാധീനമുള്ള ഒന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എം. ആണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. സി.പി.ഐയ്ക്ക് പാര്‍ട്ടിയെന്ന നിലയില്‍ അഭിപ്രായമുണ്ടാകും. ജോസ്.കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കുമ്പോള്‍ ഞങ്ങള്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യും. മുന്നണിയിലെ എല്ലാവരുമായും ചര്‍ച്ച ചെയ്ത് കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ നിലപാട് എല്‍.ഡി.എഫ്. സ്വീകരിക്കും. അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനങ്ങളെ തടഞ്ഞു നിര്‍ത്തുന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചു പോന്നത്. അവരുടെ നിലപാടുകള്‍ അവര്‍ക്കു തന്നെ എതിരായി നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.