CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 42 Minutes 11 Seconds Ago
Breaking Now

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും പുറമേ ചൈനീസ് കമ്പനികള്‍ക്കെതിരെ നിലപാട് ശക്തമാക്കി ബ്രിട്ടനും

രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ജിസിഎച്ക്യൂ ചൈനീസ് സാങ്കേതിക വിദ്യയെ കുറിച്ച് പുതിയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയതിന് ശേഷമാണ് ഈ നീക്കം.

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും പുറമേ ചൈനീസ് കമ്പനികള്‍ക്കെതിരെ നിലപാട് ശക്തമാക്കി ബ്രിട്ടനും രംഗത്ത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ വര്‍ഷം ഉടന്‍ തന്നെ ബ്രിട്ടനിലെ 5 ജി നെറ്റ്വര്‍ക്കിലെ ചൈനീസ് ടെക് ഭീമനായ വാവേയുടെ സാങ്കേതിക വിദ്യ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.

5 ജി നെറ്റ്വര്‍ക്കില്‍ വാവേയ് ടെക്‌നോളജീസിന്റെ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ആറു മാസത്തിനുള്ളില്‍ നിര്‍ത്തലാക്കാനും നിലവിലുള്ള സാങ്കേതിക വിദ്യ ഇതിനകം നീക്കം ചെയ്യുന്നത് വേഗത്തിലാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നുണ്ടെന്ന് യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ജിസിഎച്ക്യൂ ചൈനീസ് സാങ്കേതിക വിദ്യയെ കുറിച്ച് പുതിയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയതിന് ശേഷമാണ് ഈ നീക്കം. ജിസിഎച്ച്ക്യുയുടെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വാവേയ് കമ്പനിയുടെ സാങ്കേതിക വിദ്യകള്‍ വിശ്വസനീയമല്ലെന്നും അവകട സാധ്യതയുള്ളതാണെന്നും പറയുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.