CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 50 Seconds Ago
Breaking Now

സിബിഎസ് സി സിലിബസ് പരിഷ്‌കരണം ; ജനാധിപത്യവും മതേതരത്വവും അടക്കം പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി

ഒമ്പതാം ക്ലാസ് മുതല്‍ 12 ആം ക്ലാസ് വരെയുള്ള സിലബസിന്റെ മുപ്പത് ശതമാനമാണ് സിബിഎസ്ഇ വെട്ടിക്കുറച്ചത്.

സി.ബി.എസ്.സിയുടെ സിലബസ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി ഭരണഘടനയിലെ സുപ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി. സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി ജനാധിപത്യം, മതേതരത്വം, പൗരത്വം എന്നിവയടങ്ങുന്ന സുപ്രധാന പാഠഭാഗങ്ങളാണ്  സിബിഎസ്ഇ ഒഴിവാക്കിയത്. ബഹുസ്വരത, ഫെഡറലിസം, ദേശീയത പാഠഭാഗങ്ങളും ഒഴിവാക്കിയവയില്‍പെടുന്നു.സിലബസിന്റെ 30% വെട്ടിക്കുറച്ചു.

കോവിഡ് നിലനില്‍ക്കുന്നതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തെ സിലബസ് വെട്ടിക്കുറക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചിരുന്നു. ഒമ്പതാം ക്ലാസ് മുതല്‍ 12 ആം ക്ലാസ് വരെയുള്ള സിലബസിന്റെ മുപ്പത് ശതമാനമാണ് സിബിഎസ്ഇ വെട്ടിക്കുറച്ചത്. എന്നാല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത് സുപ്രധാനമായ പാഠഭാഗങ്ങളാണ്.

പത്താം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ജനാധിപത്യം, ബഹുസ്വരത, ജനകീയ പ്രസ്ഥാനങ്ങള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്നീ പാഠഭാഗങ്ങളും ഒഴിവാക്കി. പതിനൊന്നാം ക്ലാസില്‍ നിന്ന് ഒഴിവാക്കിയത് പൗരത്വം, മതേതരത്വം, ഫെഡറിലസം, ദേശീയത എന്നീ പാഠഭാഗങ്ങളും. ഇതിന് പുറമെ തദ്ദേശ സ്വയംഭരണം സംബന്ധിച്ച അധ്യായത്തിലെ ഉപതലക്കെട്ടുകളായ തദ്ദേശ സ്വയംഭരണത്തിന്റെ ആവശ്യകത, ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ ചരിത്രം എന്നീ ഭാഗങ്ങളും ഒഴിവാക്കിയവയില്‍പെടുന്നു. ആഭ്യന്തര മൂല്യ നിര്‍ണയത്തിനായും വാര്‍ഷിക പരീക്ഷയുടെ ഭാഗമായും ഈ പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതില്ല.

കോവിഡിനെ തുടര്‍ന്ന് അധ്യയനം നഷ്ടമാകുന്ന സാഹചര്യത്തിലാണ് സിലബസ് വെട്ടിക്കുറച്ചതെന്ന് കേന്ദ്രമാനവവിഭവ ശേഷി മന്ത്രി രമേഷ് പൊഖ്‌റിയാല്‍ പറഞ്ഞിരുന്നു. ഐ.സി.എസ്.ഇഐ.എസ്.സി സിലബസുകളിലും കുറവു വരുത്തിയിട്ടുണ്ട്. രാജസ്ഥാന്‍ സ്‌കൂള്‍ ടെക്സ്റ്റ് ബുക്കില്‍ ബിജെപി സര്‍ക്കാര്‍ മാറ്റം വരുത്തിയത് നേരത്തെ വിവാദമായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.