CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 1 Seconds Ago
Breaking Now

കേരളത്തില്‍ 339 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

രോഗബാധയുടെ തോത് വര്‍ധിക്കുന്നു. അതോടൊപ്പം സമ്പര്‍ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്

കേരളത്തില്‍ 339 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ കോവിഡ് മുക്തമായി ആശുപത്രി വിട്ടു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് 74 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗബാധയുടെ തോത് വര്‍ധിക്കുന്നു. അതോടൊപ്പം സമ്പര്‍ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്തില്‍നിന്ന് വന്ന 74 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്തതായി ഏഴുപേരുണ്ട്.

ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും സൂപ്പര്‍ സ്‌പ്രെഡ് സ്ഥിതി വിശേഷം ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവി!ഡിന്റെ കാര്യത്തില്‍ വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണു പറയുന്നത്. അപ്പോള്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു കാരണവശാലം അനുവദിക്കാന്‍ പറ്റില്ല.

തിരുവനന്തപുരം95, മലപ്പുറം55, പാലക്കാട്50, തൃശ്ശൂര്‍27, ആലപ്പുഴ22, ഇടുക്കി20, എറണാകുളം12, കാസര്‍കോട്11, കൊല്ലം10, കോഴിക്കോട്8, കോട്ടയം7, വയനാട്7, പത്തനംതിട്ട7, കണ്ണൂര്‍8 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവന്തപുരം9, കൊല്ലം10, പത്തനംതിട്ട7, ആലപ്പുഴ7, കോട്ടയം8, ഇടുക്കി8, കണ്ണൂര്‍16, എറണാകുളം15, തൃശ്ശൂര്‍29, പാലക്കാട്17, മലപ്പുറം6, കോഴിക്കോട്1, വയനാട്3, കാസര്‍കോട്13 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

 




കൂടുതല്‍വാര്‍ത്തകള്‍.