CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 9 Seconds Ago
Breaking Now

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ തുടരാന്‍ അനുവദിക്കണം ; സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി

കഴിഞ്ഞ മാസമാണ് ഇക്കാര്യം സംബന്ധിച്ച റിട്ട് ഹര്‍ജി സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ചത്

സിസ്റ്റര്‍ ലൂസി കളപ്പുരയെ കാരയ്ക്കാമല മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും മഠത്തിനുളളില്‍ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷിതമായി ജീവിക്കാനുളള സാഹചര്യമുണ്ടാക്കണം എന്നും ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷനിലാണ് ഉത്തരവ്. അതേസമയം നീതിന്യായ വ്യവസ്ഥയുടെ വിജയമാണിതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.

കഴിഞ്ഞ മാസമാണ് ഇക്കാര്യം സംബന്ധിച്ച റിട്ട് ഹര്‍ജി സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ചത്. താന്‍ ചില അരുതാത്ത കഴ്ചകള്‍ കണ്ടതുകൊണ്ട് മഠത്തില്‍ തനിക്ക് ഭീഷണിയുണ്ട്. തന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഈ ഹര്‍ജിയിന്മേലാണ് ഉത്തരവ്. സ്വസ്തമായും സുരക്ഷിതമായും കഴിയാനുള്ള സാഹചര്യം സിസ്റ്റര്‍ ലൂസിക്ക് ഒരുക്കി നല്‍കണം. വേണമെങ്കില്‍ പൊലീസ് സംരക്ഷണവും നല്‍കണമെന്നും ഉത്തരവിലുണ്ട്. സിസ്റ്ററിന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ജസ്റ്റിസ് വി രാജവിജയരാഘവന്‍ അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

താന്‍ മഠത്തിനുളളില്‍ വച്ച് കൊല്ലപ്പെടുമെന്ന ആശങ്കയുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. താന്‍ കണ്ട അരുതാത്ത കാഴ്ച സഭാ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മഠത്തിന് സമീപം കഴിഞ്ഞ ദിവസം എത്തിയ അപരിചിതനില്‍ സംശയമുണ്ടെന്നും താന്‍ ഉടന്‍ കൊല്ലപ്പെടാനോ തന്നെ മനോരോഗിയാക്കി മാറ്റാനോ സാധ്യതയുണ്ടെന്നും ലൂസി കളപ്പുര ആരോപണം ഉന്നയിച്ചിരുന്നു. നിലവില്‍ തന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ നുണ പരിശോധനക്ക് വരെ തയ്യാറാണെന്നും തനിക്ക് എതിര്‍വാദം പറയുന്നവരേയും അതിന് വെല്ലുവിളിക്കുന്നതായും സിസ്റ്റര്‍ ലൂസി പറഞ്ഞു. മാനസിക പീഡനവും താന്‍ അനുഭവിക്കുന്നുണ്ടെന്നും ലൂസി കളപ്പുര പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.