CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 22 Minutes 39 Seconds Ago
Breaking Now

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 28,637 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ എട്ടര ലക്ഷത്തിലേക്ക്

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28,637 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം എട്ടര ലക്ഷത്തിനോടടുത്തു. നിലവില്‍ രാജ്യത്ത് 8,49,553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 551 പേര്‍ രോഗബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,674 ആയി.

രാജ്യത്ത് 2,92,258 സജീവ കേസുകളാണുള്ളത്. 5,34,621 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ ഇതുവരെ 2,46,600 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10,116 പേര്‍ മരിച്ചു. 1,34,226 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1898 മരിച്ചു.

 

അതേസമയം ഡല്‍ഹിയില്‍ 1,10,921 പേര്‍ക്കാണ് കോവഡ് രോ?ഗബാധ സ്ഥിരീകരിച്ചപ്പോള്‍ 3,334 പേര്‍ മരിച്ചു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.