CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 41 Seconds Ago
Breaking Now

ബോള്‍ട്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മലയാളി പെണ്‍കുട്ടി ആശുപത്രി പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; പെണ്‍കുട്ടി ആശുപത്രിയ്ക്ക് പുറത്തുപോയതില്‍ ദുരൂഹത

മകളുടെ മരണത്തില്‍ തളര്‍ന്ന മാതാപിതാക്കളെ എങ്ങനെ സമാധാനിപ്പിക്കുമെന്ന വേദനയിലാണ് യുകെ മലയാളി സമൂഹം.

മലയാളികള്‍ ധാരാളമായി താമസിക്കുന്ന ബോള്‍ട്ടണ്‍ നഗരത്തില്‍ നിന്ന് മലയാളികളെ തേടി ഞെട്ടിക്കുന്ന ഒരു വാര്‍ത്ത. കോട്ടയം സ്വദേശിയായ കൗമാരക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടി രണ്ടു ദിവസമായി ബോള്‍ട്ടന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടി പുറത്തിറങ്ങിയതെങ്ങനെയെന്നതില്‍ ദുരൂഹത തുടരുകയാണ്. മരണ വിവരം സംബന്ധിച്ച് കൂടുതല്‍ വിവരം ലഭ്യമല്ല.

മകളുടെ മരണത്തില്‍ തളര്‍ന്ന മാതാപിതാക്കളെ എങ്ങനെ സമാധാനിപ്പിക്കുമെന്ന വേദനയിലാണ് യുകെ മലയാളി സമൂഹം. വിശ്വസിക്കാനാകാത്ത മരണമാണ് ഏവര്‍ക്കും ഇത്.ജിസിഎസ് ഇ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി വീട്ടിലെ ഇളയ കുട്ടിയാണ്. ഇവര്‍ക്കു മൂത്ത ഒരു പെണ്‍കുട്ടി കൂടിയുണ്ട്. കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ മരണം സുഹൃത്തുക്കളേയും ഞെട്ടിച്ചിരിക്കുകയാണ്.

രണ്ടു മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ ടീനേജ് മരണമാണ് ഇന്നലത്തേത്. മേയ് മാസം അവസാനം ഇംഗ്ലണ്ടിലെ മറ്റൊരു പട്ടണത്തില്‍ 15 കാരിയായ പെണ്‍കുട്ടിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ സംഭവം വൈകിയാണ് പൊതു സമൂഹം അറിഞ്ഞത്. അമ്മയുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ലോക്ക്ഡൗണ്‍ കൗമാരക്കാരുടേയും കുട്ടികളുടേയും മനസ്സിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. 

ലോക്ഡൗണ്‍ കാലത്ത് ബോണ്‍ മൗത്തിലും മധ്യവയസ്‌കനായ ഗൃഹനാഥനെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇതു മലയാളികളെ ആകെ നിരാശയിലാക്കി. കോവിഡും ലോക്ക്ഡൗണും കടുത്ത ആശങ്ക സൃഷ്ടിക്കവേ പരസ്പരം കൈതാങ്ങാവാങ്ങാന്‍ ഈ സംഭവങ്ങള്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.