CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 36 Seconds Ago
Breaking Now

'മരണക്കിടക്കയിലാണ്, വാക്കുകള്‍ മതിയാവില്ല പറയാന്‍'.. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന് പിന്നാലെ നടിയുടെ മരണം

'എനിക്ക് പറയാനുള്ളത് സംവദിക്കാന്‍ വാക്കുകള്‍ മതിയാവില്ല. മാസങ്ങളായി ഞാന്‍ ഒളിച്ചുമാറിയിരിക്കുകയായിരുന്നു. ഒരുപാട് സന്ദേശങ്ങള്‍ അതിനിടെ എനിക്ക് ലഭിച്ചു. ഇപ്പോള്‍ നിങ്ങളോട് അതു പറയാന്‍ സമയമായി. ഞാനെന്റെ മരണക്കിടക്കയിലാണ്. ഇത്രയും ദുരിതമില്ലാത്ത മറ്റൊരു ജീവിതം ഉണ്ടാവട്ടെ. ദയവായി ചോദ്യങ്ങളൊന്നും ചോദിക്കരുത്' ബോളിവുഡ് നടിയും ഗായികയുമായ ദിവ്യ ചൗക്‌സെ മരണം സംഭവിക്കുന്നതിന്റെ തലേദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇങ്ങനെ കുറിച്ചു.

മരണം അടുത്തെത്തിയെന്ന് മുന്‍കൂട്ടി കണ്ടതുപോലെയായിരുന്നു ദിവ്യയുടെ വാക്കുകള്‍. 28കാരിയായ ദിവ്യ ചൗക്‌സെ കാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു ദിവ്യയുടെ നില ഇത്രയും ഗുരുതരമാണെന്ന്. അസുഖം ഒരിക്കല്‍ ഭേദമാവുന്ന നിലയിലേക്ക് എത്തിയതാണ്. വീണ്ടും ആരോഗ്യനില ഗുരുതരമായി. ഭോപ്പാലിലായിരുന്നു അന്ത്യം.

'മരണക്കിടക്കയിലാണ്, വാക്കുകള്‍ മതിയാവില്ല പറയാന്‍'.. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന് പിന്നാലെ നടിയുടെ മരണം

 




കൂടുതല്‍വാര്‍ത്തകള്‍.