CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 43 Seconds Ago
Breaking Now

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്ത സ്വീഡനില്‍ അത്ഭുതം; കൊറോണാവൈറസ് കേസുകള്‍ കുറയുന്നു; പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ മാസ്‌ക് വേണമെന്ന നിബന്ധനയും തള്ളി?

സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകളും ജനം അനുസരിച്ചു

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്തതിന് ഏറെ പഴികേട്ട സ്വീഡനില്‍ കൊറോണാവൈറസ് കേസുകള്‍ കുറയുന്ന പോസിറ്റീവ് സൂചനകള്‍ ലഭ്യമായി തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി രോഗം ബാധിക്കുന്നവരുടെ എണ്ണം പൂജ്യത്തിന് അടുത്തെത്തിയതായി രാജ്യത്തെ ഉന്നതനായ എപ്പിഡെമോളജിസ്റ്റ് ആന്‍ഡ്രെസ് ടെഗ്നെല്‍ പറഞ്ഞു. പുതിയ വൈറസ് കേസുകളുടെ എണ്ണവും ഈ വിധവും താഴേക്കാണ്. 

മുഖത്ത് മാസ്‌ക് ധരിക്കുന്നത് കൊണ്ട് വലിയ ഗുണമൊന്നും ഇല്ലെന്ന നിലപാടാണ് ടെഗ്നെല്‍ സ്വീകരിക്കുന്നത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ മാസ്‌ക് ധരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ആഴ്ച 1716 പുതിയ കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസം മുന്‍പ് 9094 കേസുകളില്‍ നിന്നാണ് ഈ കുറവ് രേഖപ്പെടുത്തിയത്. മരണസംഖ്യയിലും കുറവ് വന്നിട്ടുണ്ട്. 

'കര്‍വ് താഴേക്കാണ്, കൂടാതെ ഗുരുതരമായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും മാറ്റമുണ്ട്, ഇത് പോസിറ്റീവാണ്', ടെഗ്നെല്‍ വ്യക്തമാക്കി. ലോക്ക്ഡൗണിലേക്ക് പോകാതെ, ഷോപ്പുകളും, റെസ്റ്റൊറന്റുകളും പ്രതിസന്ധി ഘട്ടത്തിലും തുറന്ന് പ്രവര്‍ത്തിച്ച സ്വീഡനിലേക്ക് ലോകശ്രദ്ധ തേടിയെത്തിയിരുന്നു. വലിയ കൂടിച്ചേരലുകള്‍ ഒഴിവാക്കി, നഴ്‌സിംഗ് ഹോം സന്ദര്‍ശന വിലക്ക് എന്നിവയില്‍ ഒതുങ്ങി സ്വീഡനിലെ നിയന്ത്രണങ്ങള്‍. 

സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകളും ജനം അനുസരിച്ചു. ദീര്‍ഘകാലം പാലിക്കാന്‍ മൃദുത്വമുള്ള നിബന്ധനകളാണ് നല്ലതെന്ന് സ്വീഡിഷ് സര്‍ക്കാര്‍ കരുതുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.