CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 18 Minutes 39 Seconds Ago
Breaking Now

കത്തിയും ചുറ്റികയും വാങ്ങി ആശുപത്രിയിലെത്തി ; കൊലപാതകത്തിനായി 45 മിനിറ്റോളം കാത്തുനിന്നു ; ഫിലിപ് മാത്യു നടത്തിയത് ആസൂത്രിത കൊല

കുത്തിയത് ഭര്‍ത്താവാണെന്ന് മെറിന്‍ പറയുന്നത് പോലീസ് ചിത്രീകരിച്ചു ഇത് കോടതിയില്‍ ഹാജരാക്കി

മലയാളി നഴ്‌സ് മെറിന്‍ ജോയിയെ കൊല്ലാന്‍ ഭര്ത്താവ് ഫിലിപ് മാത്യു നേരത്തേയും ശ്രമിച്ചിരുന്നതായി പോലീസ് കോടതിയില്‍ വ്യക്തമാക്കി. മെറിന്‍ വിശ്വാസ വഞ്ചന കാട്ടിയെന്നാണ് പ്രതി ഫിലിപ് മാത്യു ആരോപിക്കുന്നത്.

ചൊവ്വാഴ്ചയാണ് ഫ്‌ളോറിഡ കോറല്‍ സ്പ്രിങ്‌സില്‍ മെറിന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ കാര്‍ പാര്‍ക്കിങ് സ്ഥലത്താണ് കൊല നടന്നത്. മെറിന്‍ ഡ്യൂട്ടി കഴിഞ്ഞുവരുന്നത് കാത്ത് ഫിലിപ് 45 മിനിറ്റ് നിന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അക്രമം നടത്താന്‍ ശ്രമിച്ചയാളെ പ്രതി ഭീഷണിപ്പെടുത്തി. ഈ യുവാവാണ് കാറിന്‍െര ഫോട്ടോയെടുത്ത് പോലീസില്‍ വിവരം അറിയിച്ചത്.കുത്തിയത് ഭര്‍ത്താവാണെന്ന് മെറിന്‍ പറയുന്നത് പോലീസ് ചിത്രീകരിച്ചു ഇത് കോടതിയില്‍ ഹാജരാക്കി.

കരുതി കൂട്ടിയുള്ള കൊലയല്ലെന്നും മാനസിക പ്രശ്‌നമുണ്ടെന്നുമാണ് ഫിലിപ് മാത്യുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. പക്ഷെ പോലീസ് ഈ വാദം തള്ളി. കത്തിയും ചുറ്റികയും വാങ്ങി ആശുപത്രിയിലെത്തിയയാള്‍ കൊല ആസൂത്രണം ചെയ്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

മെറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.