CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 44 Minutes 6 Seconds Ago
Breaking Now

മദ്യലഹരിയില്‍ കയറികിടന്നു ; പിഞ്ചു കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു ; അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി

നാലുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം ബിയര്‍ കുടിച്ച് ഉറങ്ങിയത് കുറ്റകരമല്ലെന്നും അമ്മമാര്‍ കുറച്ച് ജാഗ്രത കാണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

മദ്യലഹരിയില്‍ ദേഹത്ത് കയറികിടന്നത് മൂലം പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി. യുഎസിലെ മെറിലാന്‍ഡില്‍ 2013 ലാണ് സംഭവം. അമ്മ മോറിസണ്‍ കുറ്റക്കാരിയാണെന്നും 20 വര്‍ഷം ശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു കീഴ്‌ക്കോടതി വിധി. എന്നാല്‍ അമ്മയെ കുറ്റക്കാരിയായി വിധിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

നാലുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം ബിയര്‍ കുടിച്ച് ഉറങ്ങിയത് കുറ്റകരമല്ലെന്നും അമ്മമാര്‍ കുറച്ച് ജാഗ്രത കാണിക്കണമെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ അമ്മയെ ശിക്ഷിക്കുന്നത് സ്ത്രീകളെ ഭാവിയില്‍ ബാധിക്കുമെന്നും ജഡ്ജി വ്യക്തമാക്കി. 2016ലെ കേസിന്റെ വിചാരണയ്ക്കിടെ താന്‍ എത്രത്തോളം മദ്യപിച്ചിരുന്നുവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.

പുലര്‍ച്ചെ അമ്മ അനിയത്തിയുടെ മുകളില്‍ കയറി കിടക്കുന്നത് കണ്ട് ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഗാഢ നിദ്രയിലായിരുന്നുവെന്ന് മൂത്തമകള്‍ മൊഴി നല്‍കി. മകള്‍ മരിച്ച ശേഷം മോറിസണ്‍ വല്ലാത്ത മാനസിക അവസ്ഥയിലായിരുന്നു, മകളുടെ മരണത്തില്‍ താനാണ് കാരണമെന്ന് ആലോചിച്ചുള്ള മാനസിക പ്രശ്‌നത്തിലാണിവര്‍. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ മോറിസണിന് കൗണ്‍സിലിങ്ങും ഏര്‍പ്പാടാക്കി.




കൂടുതല്‍വാര്‍ത്തകള്‍.