CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 13 Minutes 30 Seconds Ago
Breaking Now

ഫെഡറല്‍ ഏജന്‍സികളില്‍ വിദേശ ജോലിക്കാര്‍ വേണ്ട ; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി ട്രംപിന്റെ ഉത്തരവ്

സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്.

അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്കായി എച്ച് 1 ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി. ഇതു സംബന്ധിച്ച് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു.

സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. പ്രധാനമായും എച്ച് 1 ബി വിസയില്‍ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വിസയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. അതിനാല്‍ അമേരിക്കയില്‍ ജോലിക്ക് ശ്രമിക്കുന്ന ഇന്ത്യക്കാരെ ഉത്തരവ് ബാധിക്കും. ഈ വര്‍ഷം അവസാനം വരെ എച്ച് 1 ബി വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ജൂണ്‍ 23 നാണ് ഈ തീരുമാനം വന്നത്.




കൂടുതല്‍വാര്‍ത്തകള്‍.