CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 23 Seconds Ago
Breaking Now

വയോധികയെ പീഡിപ്പിച്ച ഷാഫിയെ പിടിച്ചത് നാട്ടുകാരുടെ സഹായത്തോടെ ; 75 കാരി അപടക നില തരണം ചെയ്തു

പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

പുത്തന്‍കുരിശില്‍ വയോധികയെ ക്രൂരമായി പീഡിപ്പിച്ച ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെ പിടികൂടിയത് നാട്ടുകാര്‍. ക്രൂര പീഡനത്തിന് ഇരയായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന 75 കാരി അപകട നില തരണം ചെയ്തു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുകയാണ്. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

75 കാരിയായ വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്തത് ലോറി ഡ്രൈവറായ ആലുവ ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടാം പ്രതി ഓമനയുടെ വീട്ടില്‍ വച്ചാണ് സംഭവം. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.

വയോധികയെ വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് സൗകര്യമൊരുക്കിയത് ഓമനയാണ്. സംഭവ ദിവസം വീട്ടില്‍ മദ്യപിച്ചെത്തിയ ഓമനയുടെ മകന്‍ മൂന്നാം പ്രതി മനോജ് വൃദ്ധയെ കുത്തി പരിക്കേല്‍പ്പിച്ചു. വൃദ്ധയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.