CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 22 Minutes 19 Seconds Ago
Breaking Now

കരിപ്പൂരില്‍ വിമാനാപകടം. 16 മരണം ; നിരവധി യാത്രക്കാര്‍ക്ക് പരിക്ക് ; വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളര്‍ന്നു

ടേബിൾ ടോപ്പ് വിമാനത്താവളമായ കരിപ്പൂരിൽ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നി നീങ്ങിയാണ് അപകടമുണ്ടായത്.

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റുമടക്കം 16പേർ മരിച്ചെന്നാണ് വിവരം. ദുബായില്‍ നിന്നുള്ള 190 യാത്രക്കാരുണ്ടായിരുന്നു. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെയാണ് സംഭവം. വിമാനം രണ്ടായി പിളർന്നു. 

സ്ഥലത്ത് ശക്തമായ മഴയുണ്ട്. പരിക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലേക്ക് മാറ്റുന്നു. 20 യാത്രക്കാരെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിയതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിമാനം 35 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നെന്നു എംഎല്‍എ അറിയിച്ചു. ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്ക് തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ക് ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്നു താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാലു ജീവനക്കാര്‍, രണ്ടു പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.