CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 51 Minutes 34 Seconds Ago
Breaking Now

മുഖ്യമന്ത്രി പോകും മുമ്പേ സ്വപ്നയും ശിവശങ്കറും ദുബായ്ക്ക് പറന്നു ; ഒരു കോടി കമ്മീഷന്‍ സ്വന്തമാക്കാന്‍ !!

2018 ലെ പ്രളയ ശേഷം സഹായം തേടി ദുബായ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പോകുന്നതിന് നാലു ദിവസം മുമ്പ് ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയി,

ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചതിന് കിട്ടിയതാണെന്ന സ്വപിനയുടെ നിലപാട് പിണറായി സര്‍ക്കാരിന് തിരിച്ചടിയാകുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കടത്തിലൂടെ പണം സമ്പാദിച്ചതല്ല ഇതെന്ന് സ്വപ്ന വെളിപ്പെടുത്തിയതോടെ ശിവശങ്കറും പ്രതിയായിരിക്കുകയാണ്.

2018 ലെ പ്രളയ ശേഷം സഹായം തേടി ദുബായ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പോകുന്നതിന് നാലു ദിവസം മുമ്പ് ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയി, ഈ സന്ദര്‍ശനത്തില്‍ യുഎഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് റെഡ് ക്രസന്റ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫോര്‍ ഇന്റര്‍നാഷണല്‍ എയ്ഡ് അഫയേഴ്‌സും ലൈഫ് മിഷന്‍ സിഇഒ യു വി ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാറൊപ്പിട്ടു. ഈ സഹായം ഉപയോഗിച്ച് തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സര്‍ക്കാരിന്റെ രണ്ട് ഏക്കര്‍ ഭൂമിയില്‍ 140 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് കരാര്‍ നല്‍കിയതിന് സ്വകാര്യ കമ്പനി നല്‍കിയ കമ്മീഷനാണ് ഒരു കോടിയെന്ന് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഈ തുകയാണ് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്നയുടേയും പേരില്‍ എടുത്ത ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയത്.

 

സ്വപ്നയ്‌ക്കൊപ്പം ബാങ്ക് ലോക്കര്‍ എടുക്കണമെന്ന് നിര്‍ദ്ദേശിച്ചത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ട് വ്യക്തമാക്കി. മുഖ്യന്ത്രി കൂടി പോയി സംഘടിപ്പിച്ച സഹായ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കമ്മീഷന്‍ കിട്ടിയെന്നത് കേസില്‍ ഗൗരവമുള്ള കാര്യമാണ് .സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ് ഈ സംഭവം.




കൂടുതല്‍വാര്‍ത്തകള്‍.