CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 26 Seconds Ago
Breaking Now

രാജമല പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പുരധിവാസ പാക്കേജ് പ്രഖ്യപിച്ചു ; വീടു പണിതു നല്‍കും, വിദ്യാര്‍ത്ഥികള്‍ പഠന സഹായവും

എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

രാജമല പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പുരധിവാസ പാക്കേജ് പ്രഖ്യപിച്ചു. കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്നും വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനായുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ദുരന്ത സ്ഥലം ഗവര്‍ണറും മന്ത്രിമാരുമൊത്ത് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണ മടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 

എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അപകടം നടന്ന സ്ഥലത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടു. അക്കാര്യം കമ്പനി പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തൊഴിലാളികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായത്തിന് പുറമെയാണ് വീട് വെച്ച് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട് നിര്‍മ്മാണത്തില്‍ കണ്ണന്‍ ദേവന്‍ കമ്പനി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട് നിര്‍മ്മിക്കാനുള്ള സഹായവും സ്ഥലവും ആവശ്യമാണ്. അതില്‍ കമ്പനിക്ക് സാദ്ധ്യമായത് ചെയ്യണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു

അപകടം എല്ലാവരെയും നടുക്കിയതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം ലഭിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.