CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 34 Seconds Ago
Breaking Now

കാസര്‍ഗോഡ് 77 കോവിഡ് രോഗികള്‍ സ്വന്തം വീട്ടില്‍ തന്നെ ചികിത്സയില്‍ ; ടെലി മെഡിസിന്‍ വഴി ചികിത്സ

രോഗികളുടെ എണ്ണം കൂടുകയും നിലവിലെ ചികിത്സാകേന്ദ്രങ്ങളില്‍ സ്ഥലപരിമിധി ഉണ്ടാവുകയും ചെയ്തതോടെയാണ് ഈ നിര്‍ദ്ദേശം

കേരളത്തില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികളെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും വീടുകളില്‍ ചികിത്സിക്കുന്ന രീതി ആരംഭിച്ചു. രോഗികളുടെ എണ്ണം കൂടുകയും നിലവിലെ ചികിത്സാകേന്ദ്രങ്ങളില്‍ സ്ഥലപരിമിധി ഉണ്ടാവുകയും ചെയ്തതോടെയാണ് ഈ നിര്‍ദ്ദേശം. കാസര്‍ഗോട് ജില്ലയില്‍ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സിക്കാന്‍ ആരംഭിച്ചു. ജില്ലയില്‍ 77 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്.

ചെറുവത്തൂരില്‍ 19ഉം കാസര്‍കോട് 10ഉം തൃക്കരിപ്പൂരും മഞ്ചേശ്വരത്തും ആറ് വീതവും ഉദുമ, അജാനൂര്‍, ചെമ്മനാട് അഞ്ച് വീതവും കാഞ്ഞങ്ങാട്, പള്ളിക്കര നാലു വീതവും കള്ളാര്‍, കയ്യൂര്‍ചീമേനി, പടന്ന രണ്ട് വീതവും ചെങ്കള, കിനാനൂര്‍കരിന്തളം, മംഗല്‍പ്പാടി, നീലേശ്വരം, പുല്ലൂര്‍പെരിയ, പിലിക്കോട്, പുത്തിഗൈ ഒന്ന് വീതവും രോഗികളാണ് വീടുകളില്‍ കിടത്തി ചികിത്സയിലുള്ളത്. വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ടെലിമെഡിസിന്‍ വഴി ചികിത്സ ഉറപ്പുവരുത്തുന്നു.

അതത് പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ള രോഗിക്ക് രോഗ ലക്ഷണം പ്രകടമായല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. കോവിഡ് രോഗികളെ പാര്‍പ്പിക്കുന്ന വീടുകളില്‍ വാര്‍ഡ്തല ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.