CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 18 Seconds Ago
Breaking Now

ഓണസദ്യ ഇനിയും തയ്യാറായില്ലേ! മൂന്ന് മണിക്കൂര്‍ കൊണ്ട് 25 വിഭവങ്ങള്‍ ഒരുക്കാന്‍ സഹായിക്കുന്ന വീഡിയോയുമായി ബൈജൂസ് ആപ്പിള്‍ കിച്ചണ്‍

ഓണസദ്യയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ചിലര്‍, മറ്റ് ചിലരാകട്ടെ എങ്ങിനെ ഓണസദ്യ തയ്യാറാക്കുമെന്ന ആലോചനയിലും. ഈ രണ്ട് കൂട്ടര്‍ക്കും സദ്യ സ്വാദിഷ്ടമാകണമെന്ന് നിര്‍ബന്ധം കാണും. വിഭവസമൃദ്ധമായ ഓണസദ്യ വെറും 3 മൂന്ന് മണിക്കൂറില്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന വീഡിയോ ആണ് പ്രശസ്ത മലയാളി ഷെഫ് ബൈജു തന്റെ ബൈജൂസ് ആപ്പിള്‍ കിച്ചണ്‍ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്. 

മൂന്നാഴ്ച കൊണ്ടാണ് ബൈജൂസ് ആപ്പിള്‍ കിച്ചണിലെ വീഡിയോകള്‍ മികച്ച ജനശ്രദ്ധ നേടിയത്. ഇതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. മലയാളത്തനിമയുള്ള സദ്യ നിമിഷനേരം കൊണ്ട് തയ്യാറാക്കാനുള്ള ഒരു പ്രൊഫഷണല്‍ ഷെഫ് നല്‍കുന്ന വിവരങ്ങള്‍ തേടുന്ന മലയാളികളാണ് വീഡിയോ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. 

ബൈജൂസ് ആപ്പിള്‍ കിച്ചണ്‍ സദ്യയില്‍ ഉള്‍പ്പെടുന്ന വിഭവങ്ങള്‍ ഇവയാണ്:

- കായ വറുത്തത്

- ശര്‍ക്കരവരട്ടി

- പാവക്കാ കൊണ്ടാട്ടം

- ആപ്പിള്‍ അച്ചാര്‍

- ചെറു ഉള്ളി അച്ചാര്‍

- ഇഞ്ചിക്കറി

- അവിയല്‍

- തോരന്‍

- കിച്ചടി

- പച്ചടി

- കാളന്‍

- ഓലന്‍

- കൂട്ടുകറി

- എരിശ്ശേരി

- കൂണ്‍ ഉലര്‍ത്തിയത്

- മസാല കറി

- പരിപ്പ്

- സാമ്പാര്‍

- പുളിശ്ശേരി

- ആപ്പിള്‍ പായസം

- ചെറുപയര്‍ പായസം

- ബദാം പായസം

- സേമിയ പായസം

- പച്ചമോര്

- രസം

നാട്ടില്‍ ഷെഫായി ജോലി ചെയ്തിരുന്ന ബൈജുവിന്റെ ഈ പ്രൊഫഷണല്‍ അനുഭവസമ്പത്ത് തന്നെയാണ് ജനപ്രിയമായ വീഡിയോകളായി മാറുന്നത്. ഭാര്യ ജിനി ഈസ്റ്റ്  ഗ്രിന്‍സ്റ്റഡിലെ കെയര്‍ ഹോമില്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു. ആറു വയസ്സുകാരി ഇവ, നാല് വയസ്സുകാരന്‍ ബെന്‍ എന്നിവര്‍ മക്കളാണ്. 

മൂന്ന് മണിക്കൂര്‍ കൊണ്ട് 25 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ തയ്യാറാക്കാമെങ്കില്‍ പിന്നെ എന്തിന് മടിച്ച് നില്‍ക്കണം, ബൈജൂസ് ആപ്പിള്‍ കിച്ചണ്‍ വീഡിയോ കണ്ടറിഞ്ഞ് അടുക്കളയില്‍ സദ്യവട്ടം ഒരുക്കിക്കോളൂ!