CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 15 Minutes 57 Seconds Ago
Breaking Now

ഓണവും ഓണസദ്യയും വ്യത്യസ്തമാക്കി സഹൃദയ വെസ്റ്റ് കെന്റ് ; 350 ഓളം അംഗങ്ങള്‍ക്ക് ഓണസദ്യ പാഴ്‌സലുകളാക്കി വീട്ടിലെത്തിച്ചു

യു കെ യിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ സഹൃദയ വെസ്റ്റ് കെന്റ് ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്തമാക്കി , കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു 350 ഓളം അംഗങ്ങള്‍ക്ക് ഓണസദ്യ പാഴ്‌സലുകളാക്കി സഹൃദയ വോളന്റീയര്‍മാര് നേരിട്ട് വീടുകളില്‍ എത്തിച്ചു .

ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്ന ഒരനുഭവമായിരുന്നു സദ്യയുടെ ഒരുക്കങ്ങള്‍, 2 ദിവസത്തെ കഠിനമായ പ്രവര്‍ത്തനമാണ് വനിതകള്‍ അടക്കമുള്ള സഹൃദയ വോളന്റീയര്‍മാര് നടത്തിയത്, നാട്ടില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറികള്‍ നേരിട്ട് സമാഹരിച്ചു പ്രെസിഡെന്റ് മെജോ തോമസ് ആന്റണി യുടെ വസതിയില്‍ വെച്ച് സഹൃദയുടെ ഷെഫ് മാര് പാചകം ചെയ്ത് സ്വാദിഷ്ടമായ ഓണസദ്യ തിരുവോണദിവസം ഉച്ചക്ക് മുന്‍പായി അംഗങ്ങളുടെ വീടുകളില്‍ എത്തിച്ചു ,

അതോടൊപ്പം സഹൃദയ കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധ പരിപാടികള്‍ വീഡിയോയിലൂടെ അംഗങ്ങളില്‍ എത്തിച്ചുകൊണ്ടേയിരുന്നു . സഹൃദയുടെ നേതൃത്വം നല്‍കിയിട്ടുള്ള വ്യത്യസ്തമായ വിവിധ പരിപാടികളില്‍ ഒരു പൊന്‍തൂവല്‍ കൂടിയാണ് ഇത്തവണത്തെ ഓണാഘോഷം ,

ആഘോഷങ്ങള്‍ക്ക് പ്രെസിഡെന്റ് മെജോ തോമസ്സ് ആന്റണി വൈസ് പ്രെസിഡെന്റ് എമി ജുബിന്‍ , സെക്രട്ടറി ബേസില്‍ ജോണ്‍ ,ജോയിന്റ് സെക്രട്ടറി മനോജ്‌കോതുര് , ട്രഷറര്‍ ടോമിവര്‍ക്കി , പ്രോഗ്രാം കണ്‍വീനര്‍ ലാലു തോമസ്സ് ,എക്‌സിക്യൂട്ടീവ് അംഗങ്ങള് എന്നിവര്‍ നേതൃത്ത്വം നല്‍കി

അജിത് വെണ്‍മണി 




കൂടുതല്‍വാര്‍ത്തകള്‍.