CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 10 Seconds Ago
Breaking Now

കൊറോണക്കത്ത് കെറ്ററിംഗ് മലയാളികള്‍ തുടക്കമിട്ട ക്രിക്കറ്റ് ക്ലബ് യു കെ യിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശകമായി

കോവിഡ്  19 മഹാമാരിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ കെറ്ററിങ്ങിലേയും കോര്‍ബി  യിലേയും മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട്   കേറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് (KMWA) സിബു ജോസെഫിന്റെ  നേതൃത്വത്തില്‍ ഒരു നേരമ്പോക്കായി ആരംഭിച്ച ക്രിക്കറ്റ്  കളി  കേറ്ററിംഗിലെ ക്രിക്കെറ്റ് പ്രേമികള്‍ക്ക് ആവേശമായി മാറുകയും പീറ്റര്‍ ബ്രോ യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ഓള്‍ യു കെ  ക്രിക്കറ്റ് T20 Tournamentല്‍ 8 പ്രമുഖ ടീമുകളെ തറപറ്റിച്ച് തോല്‍വി അറിയാതെ കപ്പ് നേടി വിജയകോടിപറിക്കുകയും ചെയ്തു .

ഈ ക്രിക്കറ്റ് മത്സരംകൊണ്ട് കേട്ടറിങ്ങില്‍ പുതിയതായി വന്ന അന്‍പതോളം പുതിയ ആളുകളെ പരസ്പരം പരിചയപ്പെടാനും അതോടൊപ്പം കേറ്ററിംഗ് മലയാളിസമൂഹത്തില്‍ കൂടുതല്‍ ഐക്യ0രൂപപ്പെടുത്താനും കഴിഞ്ഞിട്ടുണ്ടെന്ന്  . (KMWA) പ്രസിഡന്റ് സിബു ജോസഫ് പറഞ്ഞു

 ടീം മാനേജര്‍മാരായ  സിബുവിന്റേയും, ഷിബുവിന്റേയും നേതൃത്വത്തില്‍  ശ്രീകുമാര്‍  ക്യാപ്റ്റനായും  അരുണ്‍  വൈസ് ക്യാപ്റ്റനായും  Sobin padavath , Jijo എന്നിവരെ പോലുള്ള മികച്ച കളിക്കാരെയും ഉള്‍പെടുത്തി നല്ലൊരു ടീം   ഉണ്ടാക്കി. ചിട്ടയായ പരിശീലനത്തിലൂടെ Kettering & Corby Lions എന്ന ടീം രൂപപ്പെടുത്തി  United Sports Club Peterborough  യുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് LGR All UK ക്രിക്കറ്റ് T20 Tournamentല്‍ ഒന്നാം സ്ഥാനത്തു എത്തിയത് 

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിനോടൊപ്പം  Winners Cup , finalല്‍ man of the match  നുള്ള േൃീphy  Dr. ജാസിം മികച്ച wicket keeper  നുള്ള േൃീphy ശ്രീ എന്നിവര്‍ നേടി. Sree (captain & wicket Keeper)  മത്സരത്തില്‍ .Sreekumar Nair ( Captain & W.K)Arun Sebastian ( Vice Captain),Sobin Sebastian ,Jijo Skaria ,Jassim Navas,Siraj Mukriyan,Lijo George ,Abin Thomas ,Jerin Jose ,Krishnaraj Elumanackal ,Riju George ,Jineesh Jose,Bibin Philip,Richu Alex,Jomin,എന്നിവര്‍ പങ്കെടുത്തു 

 

ടോം ജോസ് തടിയംപാട് 

 




കൂടുതല്‍വാര്‍ത്തകള്‍.