CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 25 Seconds Ago
Breaking Now

യുഎസ് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദോകോവിക്കിന് നാണംകെട്ട പുറത്താകല്‍; 4-ാം റൗണ്ടില്‍ ലൈന്‍ ജഡ്ജിനെ പന്ത് കൊണ്ടടിച്ചതിന് അയോഗ്യത

18-ാം ഗ്രാന്‍ഡ് സ്ലാം കിരീടം പ്രതീക്ഷിച്ച് എത്തിയ ടോപ്പ് സീഡ് താരത്തിന്റെ മടക്കം അപ്രതീക്ഷിതമായിരുന്നു

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദോകോവിക് അയോഗ്യത പ്രഖ്യാപിക്കപ്പെട്ട് യുഎസ് ഓപ്പണ്‍ നാലാം റൗണ്ടില്‍ പുറത്തായി. ലൈന്‍ ജഡ്ജിനെ പന്ത് കൊണ്ട് അടിച്ചതോടെയാണ് സ്‌പെയിനിന്റെ പാബ്ലോ കരേനോ ബുസ്തയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ സെറ്റില്‍ ദോകോവിക്കിന് റഫറി പുറത്തേക്കുള്ള വഴി കാണിച്ചത്. 

ഓപ്പണിംഗ് സെറ്റ് നേടാന്‍ കഴിയാതെ പോയതിന്റെ കലിപ്പിലായിരുന്നു ദോകോവിക്. ഇതിനിടെ ഒരു വീഴ്ചയും സംഭവിച്ചു. സെര്‍വ്വ് 5-6 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ കോര്‍ട്ടിന്റെ പിന്നിലേക്ക് അല്‍പ്പം ശക്തിയില്‍ അടിച്ച പന്ത് വനിതാ ജഡ്ജിന്റെ ദേഹത്ത് കൊണ്ടത്. അബദ്ധം പറ്റിയ ഉടനെ താരം ക്ഷമ പറയുകയും, ഇടപെടാന്‍ എത്തിയ ടൂര്‍ണമെന്റ് റഫറിയോട് സുദീര്‍ഘമായി സംസാരിക്കുകയും ചെയ്തു. 

എന്നാല്‍ മത്സരത്തിന്റെ നിയമങ്ങള്‍ പ്രകാരം ഡിഫോള്‍ട്ട് അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായില്ല. ഒഫീഷ്യലിനെ ലക്ഷ്യമാക്കിയല്ല താന്‍ പന്ത് പായിച്ചതെന്ന ദോകോവികിന്റെ വാദവും ഫലം കണ്ടില്ല. ഒടുവില്‍ റഫറി താരത്തെ അയോഗ്യനാക്കി. മറുവശത്ത് അമ്പരന്ന് നിന്ന കരേനോ ബുസ്തയ്ക്ക് കൈകൊടുത്ത് ദോകോവിക് പുറത്തേക്ക് പോയി. 

18-ാം ഗ്രാന്‍ഡ് സ്ലാം കിരീടം പ്രതീക്ഷിച്ച് എത്തിയ ടോപ്പ് സീഡ് താരത്തിന്റെ മടക്കം അപ്രതീക്ഷിതമായിരുന്നു. റഫറിയുടെ തീരുമാനം ശരിയാണെന്ന് 1995-ല്‍ വിംബിള്‍ഡണില്‍ സമാനമായ സംഭവത്തില്‍ അയോഗ്യത പ്രഖ്യാപിക്കപ്പെട്ട ടിം ഹെന്‍മാന്‍ പ്രതികരിച്ചു. ലൈന്‍ ജഡ്ജിനെ ലക്ഷ്യമിട്ടല്ലെങ്കിലും പന്ത് പുറത്തേക്ക് പായിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ മാര്‍ഗ്ഗമില്ല, ഹെന്‍മാന്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.