CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 15 Minutes 41 Seconds Ago
Breaking Now

ചൈനയുടെ പച്ചക്കള്ളത്തിന് പുതിയ തെളിവുകള്‍; യുഎസില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ വൈറസ് പ്രചരിച്ചു; രോഗം കയറ്റുമതി ചെയ്തതോ?

കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് തൊട്ടുമുന്‍പ് വുഹാനിലെ മാര്‍ക്കറ്റിലാണ് വൈറസിനെ കണ്ടെത്തിയതെന്നാണ് ചൈന ഔദ്യോഗികമായി പറയുന്നത്

കൊറോണാവൈറസ് സംബന്ധിച്ച് ചൈന പറയുന്നതൊന്നും ലോകം അപ്പാടെ വിശ്വസിച്ചിട്ടില്ല. പല കാര്യങ്ങളും ആ രാജ്യം മറച്ചുവെയ്ക്കുന്നതായുള്ള സംശയങ്ങള്‍ ബാക്കി നില്‍ക്കവെയാണ് വൈറസ് ഇതിനേക്കാള്‍ ഏറെ മുന്‍പ് തന്നെ ലോകരാജ്യങ്ങളിലേക്ക് കയറ്റിവിട്ടതായി വ്യക്തമാകുന്നത്. മഹാമാരി ആരംഭിച്ചതായി ചൈന അവകാശപ്പെടുന്ന സമയത്തിന് മുന്‍പ് തന്നെ കാലിഫോര്‍ണിയയിലെ ഏതാനും രോഗികള്‍ക്ക് വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ലോസാഞ്ചസിലെ ഡോക്ടര്‍മാരാണ് പഴയ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്ന് ഡിസംബര്‍ മുതല്‍ ചുമയും, ശ്വാസകോശം തകര്‍ന്നും എത്തിയ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞത്. ഇത് ഫെബ്രുവരി വരെ നീണ്ടു. ഈ മാസങ്ങളില്‍ ഇത്തരം രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാള്‍ 50% അധികമായിരുന്നു. കൊവിഡ്-19 ആണ് ഇതിന് പിന്നിലെന്നാണ് ഇവര്‍ വിരല്‍ചൂണ്ടുന്നത്. 

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ കാലയളവില്‍ ലോസാഞ്ചലസില്‍ മാത്രം ആയിരത്തോളം കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നതായാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ബ്രിട്ടനില്‍ ഡിസംബറില്‍ മരിച്ച 84-കാരന് കൊറോണാവൈറസ് പിടിപെട്ടിരുന്നതായി കൊറോണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുഎസും കൊവിഡ് ഏറെ മുന്‍പ് എത്തിയതായി കണ്ടെത്തുന്നത്. 

കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് തൊട്ടുമുന്‍പ് വുഹാനിലെ മാര്‍ക്കറ്റിലാണ് വൈറസിനെ കണ്ടെത്തിയതെന്നാണ് ചൈന ഔദ്യോഗികമായി പറയുന്നത്. ഡിസംബര്‍ 31 വരെ ലോകാരോഗ്യ സംഘടനയെ ഇക്കാര്യം അറിയിച്ചതുമില്ല. 




കൂടുതല്‍വാര്‍ത്തകള്‍.