Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ യുവജന ധ്യാനവും, യൂത്ത് ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമും സെപ്റ്റംബര്‍ 12 ,13 തീയതികളില്‍

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ യുവജനങ്ങള്‍ക്കായി രൂപതാ എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 12, 13 തീയതികളില്‍ യുവജന ധ്യാനവും, യൂത്ത് ട്രെയിനിങ്ങും നടത്തുന്നു. 'എക്‌സോഡസ്' എന്ന് പേര് നല്‍കിയിരിക്കുന്ന യൂത്ത് റിട്രീറ്റിന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ 'ഹെവന്‍ലി ഹോസ്റ്റ്‌സ്' ടീമാണ് നേതൃത്വം നല്‍കുക. യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനകാലും, പഠന പരിശീലന പരിപാടികളും യുവജന ധ്യാനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ ആയിരിക്കും ക്‌ളാസുകള്‍ക്കും, പരിശീലനപരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത്. 

രൂപതയിലെ പതിനഞ്ചു വയസിനു മുകളില്‍ പ്രായമുള്ള (ജി.സി.എസ്. ഇ മുതല്‍ ) എല്ലാ യുവതീ യുവാക്കളെയും ആണ് പന്ത്രണ്ടാം തീയതി നടക്കുന്ന യുവജന ധ്യാനത്തിലേക്കു പ്രതീക്ഷിക്കുന്നത്. രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പതിമൂന്നാം തീയതി രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന യൂത്ത് ട്രെയിനിങ് പ്രോഗ്രാമില്‍ രൂപതയിലെ വിവിധ എസ്.എം. വൈ.എം യൂണിറ്റുകളിലെ യുവജനനേതാക്കളാണ് പങ്കെടുക്കുന്നത്.

ഈ രണ്ടു പ്രോഗ്രാമുകളിലും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അതാതു മിഷനുകളിലെ /ഇടവകളിലെ എസ്.എം.വൈ.എം ലീഡേഴ്‌സ് മുഖേനയോ ,അനിമേറ്റേഴ്‌സ് മുഖേനയോ, വൈദികര്‍ മുഖേനയോ രെജിസ്‌ട്രേഷന്‍ നടത്തേണ്ടതാണെന്നു എസ്. എം.വൈ.എം രൂപത ഡയറക്ടര്‍ റെവ. ഫാ. ഫാന്‍സ്വാ പത്തില്‍ അറിയിച്ചു . 

പ്രോഗ്രാമിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍. Fr Fanzuva Pathil, Mob: 07309049040

https://us02web.zoom.us/webinar/register/WN_MLQQRZxQUV7Jfinv78pw

ഫാ. ടോമി എടാട്ട്

പിആര്‍ഒ

 

 

 




കൂടുതല്‍വാര്‍ത്തകള്‍.