CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 23 Seconds Ago
Breaking Now

ലാല്‍ സാര്‍ എന്റെ ഒപ്പം കൂടിയത് സ്വപ്നം പോലെ തോന്നുന്നു ; 32 വര്‍ഷത്തെ ബന്ധത്തെ കുറിച്ച് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍ എന്ന മഹാനടനുമായുള്ള ബന്ധത്തെ കുറിച്ച്  തുറന്നു പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍.32 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ ഒപ്പം വണ്ടി ഓടിക്കാന്‍ പോയ ആളാണ്. ഒരു ഷൂട്ടിംഗ് സ്ഥലത്ത് താന്‍ ഓടിച്ചിരുന്ന വണ്ടിയില്‍ അദ്ദേഹം കയറുകയും തന്നോട് സ്‌നേഹം തോന്നി കൂടെകൂട്ടുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

32 വര്‍ഷമായി ഞാന്‍ ലാല്‍ സാറിന്റെ കൂടെ ആയിട്ട്. എന്റെ തുടക്കം വാഹനം ഓടിക്കല്‍ ആയിരുന്നു. പത്ത് വര്‍ഷം ജോലി ചെയ്തു. ഈ സാഹചര്യത്തിലേയ്ക്ക് എന്നെ വളര്‍ത്തിക്കൊണ്ടു വന്നത് ലാല്‍ സാര്‍ ആണ്.

സിനിമ നിര്‍മ്മിക്കുന്നതു പോലും എന്റെ മനസ്സില്‍ തോന്നിയിട്ടില്ല. അദ്ദേഹം എന്നെ കൂടെ കൂട്ടിയതു പോലും സ്വപ്നം പോലെ തോന്നുന്നു.'–ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.