CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 33 Minutes Ago
Breaking Now

കേരളത്തില്‍ ഇന്ന് 4531 പേര്‍ക്ക് കോവിഡ്

സമ്പര്‍ക്കത്തിലൂടെ 3730 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 351 കേസുകളാണ് ഇന്നുള്ളത്.

സംസ്ഥാനത്ത് ആദ്യമായി 4000 കടന്ന് കോവിഡ് ബാധിതര്‍. 4531 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. രോഗബാധയുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ആണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോഴത്തെ നില ആശങ്കാജനകമാണെന്നും സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തുപേരാണ് ഇന്ന് മരിച്ചത്. 34314 പേര്‍ക്ക് കോവിഡ് ബാധിച്ച് ചികിത്സയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

സമ്പര്‍ക്കത്തിലൂടെ 3730 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 351 കേസുകളാണ് ഇന്നുള്ളത്. 71 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 2737 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ആറ് ജില്ലകളില്‍ 300ന് മുകളില്‍ ഇന്ന് കോവിഡ്. തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകള്‍ കൂടി വരികയാണെന്നും പറഞ്ഞു.

രോഗനിയന്ത്രണം ശക്തമെങ്കിലും വ്യാപനം കുറയുന്നില്ല. ആറു ജില്ലകളില്‍ മുന്നൂറിനു മുകളിലാണ് ഇന്ന് കോവിഡ് ബാധിതര്‍. തിരുവനന്തപുരത്ത് ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറന്റീന്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.