CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 28 Minutes 57 Seconds Ago
Breaking Now

മുഖ്യമന്ത്രിയുടെ മാസ് മറുപടി, ചോദ്യ കര്‍ത്താവ് കണ്ടം വഴി ഓടി ; പരിഹസിച്ച് വി ടി ബല്‍റാം

വീഡിയോ പങ്കുവച്ചാണ് വിടി ബല്‍റാമിന്റെ പരിഹാസം.

ഒരാള്‍ തന്നെ എല്ലാം ചോദിച്ചാല്‍ മറുപടി പറയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ. പത്രക്കാരുടെ ഏത് ചോദ്യങ്ങള്‍ക്കും പതറാതെ മറുപടി പറയണമെങ്കില്‍ അയാളുടെ പേര് പിണറായി വിജയനാക്കണമെന്ന് പരിഹസിച്ചുകൊണ്ടാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തിനിടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഒരാള്‍ തന്നെ എല്ലാ ചോദ്യവും ചോദിച്ചുകൊണ്ടിരുന്നാല്‍ മറുപടി നല്‍കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിന്റെ വീഡിയോ പങ്കുവച്ചാണ് വിടി ബല്‍റാമിന്റെ പരിഹാസം.

ലൈഫ് മിഷന്‍ പദ്ധതി രേഖ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ട് കത്തു നല്‍കിയിട്ടും കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അതാത് ഘട്ടത്തില്‍ വന്നോളും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തുടര്‍ന്ന് വ്യക്തത തേടി മറ്റൊരു ഉപചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോടാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.