CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 54 Seconds Ago
Breaking Now

രക്ഷിതാക്കള്‍ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ 2 വയസ്സുകാരന്റെ ജനനേന്ദ്രിയം നായകള്‍ കടിച്ചെടുത്തു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

ഈസ്‌റ്റേണ്‍ ഉക്രെയിനിലെ ചെറിയ പട്ടണമായ സെലിഡോവിലാണ് ഞെട്ടിക്കുന്ന സംഭവം

പിറന്നാള്‍ ആഘോഷിക്കുന്നതിന് ഇടയില്‍ രണ്ട് വയസ്സുള്ള ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം വീട്ടിലെ നായകള്‍ കടിച്ചെടുത്തു. ഇതേത്തുടര്‍ന്ന് കുഞ്ഞ് ഗുരുതരാവസ്ഥയിലായി. രണ്ട് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായകളാണ് വീടിന് പുറത്ത് വെച്ച് കുഞ്ഞ് യെഗോറിനെ അക്രമിച്ചത്. 

ഈസ്‌റ്റേണ്‍ ഉക്രെയിനിലെ ചെറിയ പട്ടണമായ സെലിഡോവിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലായിരുന്നു കുടുംബം. അതിഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ ഇരിക്കവെയാണ് കുഞ്ഞ് ഇവരുടെ കണ്ണില്‍ പെടാതെ വീടിന് പുറത്തേക്ക് ഇറങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വീടിന്റെ മുറ്റത്ത് നടക്കുമ്പോഴാണ് കൂട്ടില്‍ നിന്ന് പുറത്തുചാടിയ നായ്ക്കള്‍ കുഞ്ഞിനെ അക്രമിച്ചത്. കുഞ്ഞിനെ കാണുന്നില്ലെന്ന് ശ്രദ്ധിച്ച് രക്ഷിതാക്കള്‍ തെരയാന്‍ തുടങ്ങിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുന്നത്. ഈ സമയത്തും നായകള്‍ പിടിവിട്ടിരുന്നില്ല. കുഞ്ഞിന്റെ പിതാവ് നായകളുടെ കൂടിന്റെ വാതില്‍ കൃത്യമായി അടയ്ക്കാന്‍ വിട്ടുപോയതാണ് ദുരന്തത്തില്‍ കലാശിച്ചത്. 

ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയവും, മലദ്വാരവും, കാലിലെ രക്തധമനിയും നായകള്‍ കടിച്ചു പറിച്ചെടുത്തു. മിലിറ്ററി ഹെലികോപ്ടറിലാണ് യെഗോറിനെ ആശുപത്രിയില്‍ എത്തിച്ചത്. നായകളുടെ കടിയേറ്റ ഭാഗങ്ങളിലെ കോശങ്ങള്‍ ഡോക്ടര്‍മാര്‍ നീക്കി. ഇടത് കാല് മുറിച്ചുനീക്കാതെ ശ്രമിക്കുകയാണ് ഡോക്ടര്‍മാര്‍. സംഭവത്തില്‍ കുറ്റക്കാരായി കണ്ടെത്തിയാല്‍ രക്ഷിതാക്കള്‍ മൂന്ന് വര്‍ഷം ജയിലില്‍ പോകും. 

 




കൂടുതല്‍വാര്‍ത്തകള്‍.