CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 29 Seconds Ago
Breaking Now

പോലീസ് ഉദ്യോഗസ്ഥനുമായി സൗഹൃദമുണ്ട് ; ആരും തട്ടിക്കൊണ്ടുവന്നിട്ടില്ലെന്ന് ഗായിക ; സസ്‌പെന്‍ഷന്‍ നടപടിയില്‍ ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ്

അന്വേഷണത്തിന് ഫ്‌ളാറ്റിലെത്തിയ അസിസ്റ്റന്റ് കമ്മീഷണറുടെ പെരുമാറ്റം മോശമായിരുന്നുവെന്നും യുവതി പറഞ്ഞു.

തന്നെ ആരും തട്ടിക്കൊണ്ടുവന്നന് താമസിച്ചിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ പരാതി നല്‍കിയ യുവതി. സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കമ്മീഷണര്‍ ഉള്‍പ്പെടുത്തിയ പരാമര്‍ശങ്ങള്‍ തന്നെ അപമാനിക്കുന്നതാണ്. അന്വേഷണത്തിന് ഫ്‌ളാറ്റിലെത്തിയ അസിസ്റ്റന്റ് കമ്മീഷണറുടെ പെരുമാറ്റം മോശമായിരുന്നുവെന്നും യുവതി പറഞ്ഞു.

സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥനുമായി സൗഹൃദമുണ്ട്. എന്നാല്‍ സംഗീത ആവശ്യങ്ങള്‍ക്കായി സ്വന്തം നിലയിലാണ് ഫ്‌ളാറ്റെടുത്തത്. അമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്നും പോലീസെത്തി മൊഴിയെടുത്തപ്പോള്‍ താന്‍ പറഞ്ഞതല്ല പോലീസുകാര്‍ മൊഴിയായി സ്വീകരിച്ചതെന്നുമാണ് ഗായിക മൊഴി നല്‍കിയിരിക്കുന്നത്.

അതിനിടെ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ സസ്‌പെന്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് ഐ.ജി തലത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ഉത്തരമേഖലാ ഐ.ജി അശോക് യാദവാണ് ഇതു സംബന്ധിച്ച് അന്വേഷിക്കുക.

ഗായികയും ഉമേഷിന്റെ സുഹൃത്തുമായ ആതിരയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയും അന്വേഷിക്കും. ആതിരയുടെ അമ്മ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനെത്തിയ സ്‌പെഷ്യല്‍ബ്രാഞ്ച് അസി. കമീഷണര്‍ 'ബോഡിഷെയിമിങ്' നടത്തിയതും അന്വേഷിക്കും.

കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് പുറത്ത് വിട്ട ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ ആതിര പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോജിനെതിരെയാണ് പരാതി.

ആതിരയെ രക്ഷിതാക്കളില്‍ നിന്ന് അകറ്റി ഉമേഷ് ഫ്‌ളാറ്റില്‍ നിത്യസന്ദര്‍ശനം നടത്തുന്നുവെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആതിര ഐജിക്ക് പരാതി നല്‍കിയത്. ആതിരയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു ഉമേഷിനെതിരെ നടപടിയെടുത്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.