CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 27 Seconds Ago
Breaking Now

വിവാഹം കഴിയ്ക്കാന്‍ തയ്യാറാണോ ; നാലു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും

വരുന്ന ഏപ്രില്‍ മുതലായിരിക്കും ഈ തീരുമാനം നടപ്പാക്കുക.

കല്യാണം കഴിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഒരുങ്ങി ജപ്പാന്‍. രാജ്യത്ത് ജനന നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പുതിയതായി വിവാഹിതരാകുന്നവര്‍ക്ക് 600000 യെന്‍ (4.2 ലക്ഷം) ജപ്പാന്‍ സര്‍ക്കാര്‍ നല്‍കും. വരുന്ന ഏപ്രില്‍ മുതലായിരിക്കും ഈ തീരുമാനം നടപ്പാക്കുക.

സാമ്പത്തിക സഹായം ലഭിക്കാന്‍ ചില നിബന്ധനകളുമുണ്ട്. വിവാഹിതരാകുന്നവര്‍ 40 വയസിന് താഴെയുള്ളവരായിരിക്കണം. ഇരുവരുടേയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷന്‍ ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി റിസര്‍ച്ച് 2015 ല്‍ നടത്തിയ സര്‍വ്വേയില്‍ 25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹ ചിലവിനായി ബുദ്ധിമുട്ടുള്ളതിനാല്‍ അവിവാഹിതരായി തുടരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.