CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 28 Seconds Ago
Breaking Now

പാര്‍ട്ടിയില്‍ തൃപ്തനല്ല, വിഴുപ്പലക്കാനില്ല ; രാജിക്ക് പിന്നാലെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസിനെതിരെ കെ മുരളീധരന്‍

ബെന്നി ബെഹന്നാന്‍ യുഡിഎഫ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു മുരളീധരന്റെ രാജി.

കെപിസിസി പ്രചരണ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ല. കൂടിയാലോചനകള്‍ നടക്കുന്നില്ല. മാധ്യമങ്ങളില്‍ നിന്നാണ് പലതും അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴുപ്പലക്കലിന് താല്‍പര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. പുനസംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് പരസ്യപ്പെടുത്തുന്നില്ല. പാര്‍ട്ടി വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ വിഴുപ്പലക്കാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ബെന്നി ബെഹന്നാന്‍ യുഡിഎഫ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു മുരളീധരന്റെ രാജി. രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുടെ തിരഞ്ഞെടുപ്പാണ് വരുന്നതെന്നും അവര്‍ക്ക് വേണ്ടി നില്‍ക്കണമെന്നുള്ളതിനാലാണ് രാജിയെന്നും മുരളീധരന്‍ വിശദീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.