CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes 48 Seconds Ago
Breaking Now

പ്രണയസൗഗന്ധികങ്ങളില്‍' ശരത് , സുദീപ് , വിധു പ്രതാപ് ..ഒപ്പം രാജേഷ് ചേര്‍ത്തലയും, ജോസി ആലപ്പുഴയും .ഹൃദയം തൊടുന്ന സംഗീതവുമായി ഡോക്ടര്‍ ജയേഷ് കുമാര്‍, സംഗീത ആല്‍ബത്തില്‍ പ്രശസ്തര്‍ക്കൊപ്പം യുകെ മലയാളിയായ മേഘ്‌ന മനുവും .

ഗസല്‍ പോലെ ,മഴവില്ലു പോലെ മനസ്സില്‍ അനുരാഗം വിടര്‍ത്തുന്ന മധുര ഗാനങ്ങളുമായി പഞ്ചമം ക്രീയേഷന്‍സ് . മലയാള സംഗീത ലോകത്തെ  മികച്ച കലാകാരന്‍മാര്‍ അണിനിരക്കുന്ന , പഞ്ചമം ക്രീയേഷന്‍സിന്റെ 'പ്രണയസൗഗന്ധികങ്ങള്‍ ' എന്ന ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ശ്രി ശരത് , പിന്നണി ഗായകരും ,പുരസ്‌കാര ജേതാക്കളുമായ ശ്രീ സുദീപ് കുമാര്‍ , ശ്രീ വിധു പ്രതാപ് എന്നിവര്‍ . ഗായകനും സംഗീത 

സംവിധായകനുമായ ഡോക്ടര്‍ ജയേഷ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ആല്‍ബത്തില്‍ ശ്രീമതി അംബിക ആലപ്പി വിധുവും ,യു.കെയിലെ യുവ ഗായികയായ  കുമാരി മേഘ്‌ന മനുവും  ഓരോ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് . ആറു ഗാനങ്ങളുള്ള ഈ ആല്‍ബത്തില്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ശ്രീ ഭരണിക്കാവ് പ്രേംകൃഷ്ണ , ശ്രീ സുമേഷ് കുറ്റിപ്പുറം ,ഡോക്ടര്‍ ആഷ സുധീര്‍ , ശ്രീ ജി .രാജേഷ് എന്നിവരാണ് .  പുല്ലാങ്കുഴല്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന കലാകാരന്മാരായ

ശ്രീ രാജേഷ് ചേര്‍ത്തലയും , ശ്രീ ജോസി ആലപ്പുഴയും ഗാനങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നു . തബല ശ്രീ പ്രണബ് ചേര്‍ത്തലയും , വീണ ശ്രീ ബിജു അന്നമനടയും ഈ ഗാനങ്ങള്‍ക്കുവേണ്ടി പിന്നണിയില്‍ വായിച്ചു . ഓര്‍ക്കസ്ട്രഷന്‍ , പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് ശ്രീ സി എസ്സ് സനല്‍കുമാര്‍ ആണ് .മാസ്റ്ററിങ് , മിക്‌സിങ് ചെയ്തിരിക്കുന്നത് അനൂപ് ആനന്ദ് ആണ് . ഗാനങ്ങളുടെ  റെക്കോര്‍ഡിങ് ഗാനപ്രിയ ആലപ്പുഴയും , AJ മീഡിയ ചേര്‍ത്തലയിലും , ചെന്നൈയിലും , കൊച്ചിയിലും ലണ്ടനിലുമുള്ള മറ്റു റെക്കോര്‍ഡിങ് സ്റ്റുഡിയോകളിലായിട്ട് നടന്നു . ഗായികയായ ശ്രീമതി അംബിക ആലപ്പി  വിധു പ്രശസ്ത സംഗീതജ്ഞനായ  ശ്രീ ആലപ്പി വിധുവിന്റെ സഹധര്‍മ്മിണി ആണ് . അകാലത്തില്‍ മണ്മറഞ്ഞ സംഗീതത്തെ ഏറെ സ്‌നേഹിച്ച ആ വലിയ കലാകാരിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഈ ഗാനസമാഹാരം സമര്‍പ്പിക്കുന്നതായി പഞ്ചമം ക്രീയേഷന്‍സ് അറിയിച്ചു . സംഗീത  പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആല്‍ബം ഒക്ടോബര്‍ അവസാനത്തോടെ പഞ്ചമം ക്രീയേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും . 

മേഘ്‌ന മനു 

ഇംഗ്ലണ്ടിലെ യുവ ഗായികയും നര്‍ത്തകിയുമായ  മേഘ്‌ന ,ബ്രിസ്റ്റോള്‍ നഗരത്തിലെ  സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആണ് . 

ഒട്ടനവധി വേദികളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള  മേഘ്‌നയുടെ ആദ്യത്തെ മ്യൂസിക് ആല്‍ബം ആണ് 'പ്രണയ സൗഗന്ധികങ്ങള്‍ ' .

കലാകാരനായ മനു വാസു പണിക്കരു ടെയും നിഷയുടെയും മകളായ മേഘ്‌ന സംഗീതം അഭ്യസിക്കുന്നത്  ശ്രീ ജോസ് ജെയിംസ്  (സണ്ണി) , ഗാനഭൂഷണം  അനു മനോജ് (ദുബായ് )എന്നിവരില്‍ നിന്നാണ് . യുകെയിലെ അറിയപ്പെടുന്ന ഗായികയായ ജിനു പണിക്കരുടെ സഹോദരന്റെ മകളാണ് മേഘ്‌ന മനു . ശാസ്ത്രീയ സംഗീതത്തോടൊപ്പം വെസ്റ്റേണ്‍ ക്ലാസ്സിക്കലും , പ്രശസ്ത നര്‍ത്തകി ശ്രീമതി തുര്‍ഖാ സതീഷിന്റെ കീഴില്‍ നൃത്തവും അഭ്യസിക്കുന്നുണ്ട് ഈ കലാകാരി .

 




കൂടുതല്‍വാര്‍ത്തകള്‍.