CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 55 Minutes 6 Seconds Ago
Breaking Now

റാലിയ്ക്ക് എത്തുന്ന അണികളെ ചുംബിക്കുമെന്ന് ട്രംപ്; തനിക്ക് കൊവിഡ് പ്രതിരോധമുണ്ടെന്ന് വാദവും; പ്രസിഡന്റ് രോഗം പരത്തുന്ന സൂപ്പര്‍ സ്‌പ്രെഡര്‍ ആകുമെന്ന് ആശങ്ക!

താന്‍ ധരിച്ച മാസ്‌ക് അണികള്‍ക്ക് ഇടയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വേദിയിലേക്കുള്ള എന്‍ട്രി

കൊറോണാവൈറസ് മഹാമാരിയെ 'ലൗ ഫെസ്റ്റ്' എന്നുവിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ രോഗത്തോട് പ്രതിരോധം നേടിക്കഴിഞ്ഞതിനാല്‍ ഫ്‌ളോറിഡ റാലിക്ക് എത്തിയ ജനക്കൂട്ടത്തിലെ എല്ലാം അംഗങ്ങളെയും ചുംബിക്കുമെന്നും ഭീഷണി മുഴക്കി. 

'നല്ലൊരു ഭാഗം കടന്നുപോയി. ഇപ്പോള്‍ ഞാന്‍ ഇതിനോട് പ്രതിരോധം നേടിയെന്ന് അവര്‍ പറയുന്നു. എനിക്ക് വളരെ ശക്തി തോന്നുന്നു. ജനങ്ങള്‍ക്കിടയിലേക്ക് നടന്ന് ഓരോരുത്തരെയും ചുംബിക്കും. ആണുങ്ങളെയും, പെണ്ണുങ്ങളെയും ഒരുപോലെ ചുംബിക്കും' ഒര്‍ലാന്‍ഡോ സാന്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രംപ് വ്യക്തമാക്കി. 

കൊറോണാവൈറസ് പോരാട്ടത്തിന് ശേഷം പ്രചരണ രംഗത്തേക്ക് തിരിച്ചെത്തിയതായിരുന്നു പ്രസിഡന്റ്. താന്‍ ധരിച്ച മാസ്‌ക് അണികള്‍ക്ക് ഇടയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വേദിയിലേക്കുള്ള എന്‍ട്രി. മാസ്‌ക് ധരിക്കാതെയാണ് ഭൂരിഭാഗവും റാലിക്ക് എത്തിയത്. കൊവിഡ്-19 ബാധിച്ച് ആശുപത്രിയിലായ കാലത്ത് തനിക്ക് നല്‍കിയ മരുന്നുകള്‍ എല്ലാ അമേരിക്കക്കാര്‍ക്കും ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ആവര്‍ത്തിച്ചു. വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററിലെയും, ജോണ്‍ ഹോപ്കിന്‍സിലെയും പ്രൊഫഷണലുകള്‍ക്കും, ഡോക്ടര്‍മാര്‍ക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. 

തന്റെ തിരിച്ചുവരവ് എതിരാളി ജോ ബൈഡനെതിരെ ആയുധമാക്കാനും ട്രംപ് ശ്രമിച്ചു. ഒരു പ്രസിഡന്റിന് ബേസ്‌മെന്റില്‍ അടച്ചുപൂട്ടി ഇരിക്കാന്‍ സാധിക്കില്ല. ലോകത്തെ പറ്റി ആലോചിച്ച് ആശങ്കപ്പെടില്ല, ട്രംപ് പറഞ്ഞു. മഹാമാരി ആരംഭിച്ചത് മുതല്‍ ജാഗ്രത പാലിക്കാനാണ് ബൈഡന്‍ ആവശ്യപ്പെടുന്നത്. സംഗതി അപകടകരമാണെങ്കിലും പുറത്തിറങ്ങിയേ മതിയാകൂവെന്നാണ് ട്രംപിന്റെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.