CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes Ago
Breaking Now

ചൈനയ്ക്ക് ചൊറിയുന്നെങ്കില്‍ ചൊറിയട്ടെ; അതിര്‍ത്തിയില്‍ ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേളയില്ല; 100 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള 10 ടണലുകള്‍ ലഡാക്കിലും, കശ്മീരിലും വരുന്നു

എല്‍എസിയ്ക്ക് സമീപം ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നതിന് എതിരെ ചൈന രംഗത്തുണ്ടെങ്കിലും പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് ഇന്ത്യ

അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ അതിവേഗത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ചൈന ഏറെ അസ്വസ്ഥരാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറാന്‍ ഇന്ത്യ തയ്യാറല്ലെന്ന് തെളിയിക്കുന്നതാണ് പുതിയ പദ്ധതികള്‍. പുതിയ റോഡുകള്‍ക്ക് പിന്നാലെ ചുരുങ്ങിയത് 10 ടണലുകളാണ് ലഡാക്കിലും, കശ്മീരിലുമായി ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

100 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ സംവിധാനങ്ങള്‍ വഴി സൈന്യത്തിന്റെയും, സാധാരണക്കാരുടെയും വാഹനങ്ങള്‍ക്ക് കാലാവസ്ഥ പരിഗണിക്കാതെ മലകള്‍ കടന്ന് മുന്നേറ്റ മേഖലയിലേക്ക് എത്താന്‍ സാധിക്കും. 17,000 അടിയില്‍ ഏറെ ഉയരത്തിലുള്ള സ്ഥലങ്ങള്‍ ആയതിനാല്‍ ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 

ഒക്ടോബര്‍ 3ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത റോഹ്ത്താംഗിലെ അടല്‍ ടണല്‍ 10,000 അടി മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്നും ലഡാക്കിലെ ലേയിലേക്കുള്ള യാത്രാ സമയം വെട്ടിച്ചുരുക്കിയതിന് പുറമെ മലയോര സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാനും അടല്‍ ടണല്‍ വഴിയൊരുക്കും. 

എട്ട് ടണലുകളാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ലഡാക്കിലേക്ക് ബന്ധിപ്പിക്കാനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കശ്മീരില്‍ നിയന്ത്രണരേഖയിലേക്ക് ബന്ധിപ്പിക്കാന്‍ സമാനമായ റോഡുകളും പരിഗണനയിലുണ്ട്. അതിര്‍ത്തിയില്‍ ചൈനയുമായി വടംവലി മുറുകുമ്പോഴാണ് ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം ത്വരിതപ്പെടുത്തുന്നത്. എല്‍എസിയ്ക്ക് സമീപം ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നതിന് എതിരെ ചൈന രംഗത്തുണ്ടെങ്കിലും പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച 44 പാലങ്ങളാണ് പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തത്. 




കൂടുതല്‍വാര്‍ത്തകള്‍.