CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 18 Seconds Ago
Breaking Now

ശമ്പളം പോരാ, ഒന്നര കോടി കൊണ്ട് കാര്യങ്ങള്‍ നീങ്ങുന്നില്ല ; ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ടെലിഗ്രാഫില്‍ കോളമിസ്റ്റായിരുന്നപ്പോള്‍ 275000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 160000 പൗണ്ടും പ്രതിമാസം ബോറിസ് സമ്പാദിച്ചിരുന്നു

ശമ്പളം കുറവായതിനാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആറു മാസത്തിനുള്ളില്‍ പ്രധാനമനത്രി പദം രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍, ആവശ്യമുള്ള ശമ്പളം ലഭിക്കുന്നില്ലെന്നാണ് പരാതി.

ഇപ്പോള്‍ 150402 ബ്രിട്ടീഷ് പൗണ്ടാണ് ഒരു വര്‍ഷത്തെ ശമ്പളം. എന്നാല്‍ ടെലിഗ്രാഫില്‍ കോളമിസ്റ്റായിരുന്നപ്പോള്‍ 275000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 160000 പൗണ്ടും പ്രതിമാസം ബോറിസ് സമ്പാദിച്ചിരുന്നു. ആറു മക്കളുള്ള കുടുംബത്തെ നോക്കാനും പിരിഞ്ഞുപോകുന്ന മുന്‍ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാനും പണമില്ലാത്തതിനാലാണ് ബോറിസ് ഇങ്ങനെ പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.