CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 1 Minutes 59 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ പ്രതിദിനം 35,200 പേര്‍ക്ക് കൊറോണ പിടിപെടുന്നു; ഇത് മഹാമാരിയുടെ വേഗത കുറയുന്ന സൂചനയെന്ന് ഒഎന്‍എസ്; 224 പേര്‍ മരിക്കുമ്പോള്‍ രോഗം വളരുകയാണെന്ന് പാട്രിക് വാല്ലന്‍സ്; സര്‍ക്കാരും, ശാസ്ത്രജ്ഞരും രണ്ട് തട്ടില്‍?

ഇംഗ്ലണ്ടില്‍ വന്‍തോതില്‍ കൊവിഡ് നേരിടുന്ന ന്യൂകാസില്‍, നോട്ടിംഗ്ഹാം എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ കുറവ് സംഭവിച്ചിരിക്കുന്നത്

20,530 കൊറോണാവൈറസ് കേസുകളും, 224 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്ത് മുന്നേറുമ്പോഴും യുകെയിലെ മഹാമാരിയുടെ വേഗത കുറയുന്നതായാണ് ഔദ്യോഗിക ഡാറ്റ വിലയിരുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയേക്കാള്‍ 30 ശതമാനം വര്‍ദ്ധനയാണ് പോസിറ്റീവ് ടെസ്റ്റുകളില്‍ നേരിടുന്നത്. മരണസംഖ്യ കഴിഞ്ഞ ആഴ്ചയേക്കാള്‍ 65 ശതമാനം വര്‍ദ്ധനവും നേരിടുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികൃതരുടെ നിലപാട് തള്ളിയ ശാസ്ത്രജ്ഞര്‍ ആര്‍ റേറ്റ് കുറഞ്ഞ് നില്‍ക്കുന്നുണ്ടെങ്കിലും മഹാമാരി ഇപ്പോഴും വളരുകയാണെന്നാണ് അവകാശപ്പെടുന്നത്. 

ഒരു മാസത്തിനിടെ യുകെയിലെ റീപ്രൊഡക്ഷന്‍ നിരക്ക് ആദ്യമായി താഴ്ന്നുവെന്ന് സേജ് കണക്കാക്കുന്നു. എന്നാല്‍ ഇത് ഒന്നിന് മുകളില്‍ തുടരുന്നതിനാല്‍ മഹാമാരിയും വളരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ നിലപാട്. അതേസമയം കഴിഞ്ഞ ആഴ്ച ഓരോ ദിവസവും ഇംഗ്ലണ്ടില്‍ കൊറോണാവൈറസ് പിടിപെട്ടവരുടെ എണ്ണം 35,200 ആണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. ആയിരക്കണക്കിന് റാന്‍ഡം സ്വാബ് ടെസ്റ്റുകള്‍ വഴിയാണ് ഒഎന്‍എസ് കൊവിഡ്-19 മഹാമാരിയുടെ വ്യാപനം കണക്കാക്കുന്നത്. 

26 ശതമാനം വര്‍ദ്ധനവ് ഉണ്ടെങ്കിലും രോഗവ്യാപനത്തിന്റെ വേഗത കുറഞ്ഞതായി ഒഎന്‍എസ് ഡാറ്റ കണക്കാക്കുന്നു. ഇംഗ്ലണ്ടിലെ പകുതിയോളം ലോക്കല്‍ അതോറിറ്റികള്‍ക്കും കഴിഞ്ഞ ആഴ്ച വൈറസ് ഇന്‍ഫെക്ഷന്‍ കുറഞ്ഞതായി മറ്റൊരു പഠനവും കണ്ടെത്തി. ഇംഗ്ലണ്ടില്‍ വന്‍തോതില്‍ കൊവിഡ് നേരിടുന്ന ന്യൂകാസില്‍, നോട്ടിംഗ്ഹാം എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ കുറവ് സംഭവിച്ചിരിക്കുന്നത്. ലോക്കല്‍ ലോക്ക്ഡൗണ്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് യുകെ ചീഫ് സയന്റിഫിക് അഡൈ്വസര്‍ സര്‍ പാട്രിക് വാല്ലസ് സമ്മതിക്കുന്നു. ചില മേഖലകളില്‍ കേസ് നമ്പറുകള്‍ കുറയുന്നതായാണ് കണക്ക്. 

പ്രതീക്ഷയേകുന്ന കണക്കുകള്‍ പുറത്തുവരുമ്പോഴും രാജ്യത്ത് മഹാമാരി വളരുന്നുവെന്ന് സേജ് ഉപദേശകര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുകെയിലെ വിവിധ ഭാഗങ്ങളില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോഴാണ് ഈ ഡാറ്റ പുറത്തുവരുന്നത്. ചെഷയറിലെ വാറിംഗ്ടണില്‍ ടിയര്‍ 3 നടപടികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നോട്ടിംഗ്ഹാംഷയറില്‍ മോശം അവസ്ഥ നേരിടുന്ന ഇടങ്ങളിലും വൈറസിനെ പിടിയിലാക്കാന്‍ കര്‍ശന നടപടികള്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.