CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 4 Minutes 33 Seconds Ago
Breaking Now

പാചകത്തിനുള്ള പാത്രങ്ങള്‍ എപ്രകാരമായിരിക്കണം

പാകം  ചെയ്തും അല്ലാതെയും  മനുഷ്യന്‍ ആഹാരത്തെ ഉപയോഗിക്കുന്നു.  പാകപ്പെടുത്താത്ത ആഹാരമെന്നാല്‍ തീയില്‍ വേകിക്കാത്തത് എന്നാണ് പ്രധാന അര്‍ത്ഥം. എന്നാല്‍ അവയെല്ലാം തന്നെ സൂര്യന്റെ താപത്താല്‍ പാകപ്പെട്ടതുമാണ്. ഏതെങ്കിലും തരത്തില്‍ പാകപ്പെട്ട ആഹാരം നാം കഴിക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ വീണ്ടുമൊരു പാകം കൂടി സംഭവിക്കുന്നതിലൂടെയാണ് ശരിയായ ദഹനവും ആഗീരണവും സാദ്ധ്യമാകുന്നത്. ഇതില്‍ ശരീരത്തിനകത്ത് നടക്കുവാനുള്ള പാകത്തെ സഹായിക്കുവാനാണ് ആദ്യത്തെ പാകം ആവശ്യമായി വരുന്നത്.

 

വളരെക്കാലത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് തീയില്‍ നേരിട്ടും, പാത്രങ്ങള്‍ ഉപയോഗിച്ചും,  എന്താണോ പാചകം ചെയ്യേണ്ടത് അതിനനുസരിച്ചുള്ള പാത്രങ്ങള്‍ ഉപയോഗിച്ചും ഒക്കെ മനുഷ്യന്‍ ക്രമേണ പാകം ചെയ്ത് ഭക്ഷിക്കുവാന്‍ തുടങ്ങിയത്.എന്നാല്‍ സൗകര്യങ്ങള്‍ക്കും സമയലാഭത്തിനും പ്രാധാന്യം നല്കിയപ്പോള്‍ ആരോഗ്യകരമായി ഭക്ഷണം പാകം ചെയ്തു കഴിക്കുവാനുള്ള പാത്രങ്ങള്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉപയോഗിക്കുന്ന പല പാത്രങ്ങള്‍ക്കും ആരോഗ്യത്തെ നശിപ്പിക്കുവാനും, മുന്‍കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന പലതിനും ആരോഗ്യത്തെ സംരക്ഷിക്കുവാനും കഴിവുണ്ട് എന്ന വസ്തുതയ്ക്ക് നമ്മള്‍ പ്രാധാന്യം നല്‍കണം.

ലോഹനിര്‍മ്മിതമല്ലാത്ത സെറാമിക്, ഗ്ലാസ്സ്, മണ്‍പാത്രങ്ങളേക്കാള്‍ ലോഹനിര്‍മ്മിതമായ അലുമിനിയം, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍, ഇരുമ്പ്,ബ്രാസ്, ബ്രോണ്‍സ് തുടങ്ങി നിരവധി ഇനം പാത്രങ്ങള്‍ മാര്‍ക്കറ്റിലുണ്ട്.

ചൂടുള്ള ആഹാരം വാഴയിലയില്‍ കഴിക്കുന്നതും, വാഴയിലയില്‍ പൊതിഞ്ഞ് പലഹാരങ്ങള്‍ വേകിച്ചെടുക്കുന്നതും, വാഴയില വാട്ടിയെടുത്തതില്‍ ചോറ് പൊതിഞ്ഞ് മണിക്കൂറുകളോളം സൂക്ഷിച്ചുപയോഗിക്കുന്നതും വളരെ ഹൃദ്യവും രുചികരവുമാണ്.

എന്നാല്‍ അലുമിനിയം ഫോയില്‍, ഗ്രോസറി,പ്‌ളാസ്റ്റിക് കോട്ടിംഗ് പേപ്പര്‍ തുടങ്ങിയവ സുരക്ഷിതമല്ല. ചൂടാറാതിരിക്കാന്‍  ഉപയോഗിക്കുന്ന കാസറോള്‍ വലിയ കുഴപ്പമില്ല. ഉച്ചയ്ക്ക് ഭക്ഷണത്തിനുള്ള ആഹാരം രാവിലെ പാത്രത്തില്‍ നിറയ്ക്കുമ്പോള്‍ കുത്തി ഞെരുക്കി വെയ്ക്കാതെ പാത്രത്തിന്റെ നാലിലൊന്ന് ഭാഗം ഒഴിച്ചിടുന്നതാണ് നല്ലത്. ഹൈ ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങളും വാട്ടര്‍ ബോട്ടിലുകളും മാത്രമേ സ്‌കൂളിലും ജോലിസ്ഥലത്തും ഭക്ഷണവും വെള്ളവും കൊണ്ടുപോകാന്‍ ഉപയോഗിക്കാവൂ.

മണ്‍പാത്രങ്ങളില്‍ പാകം ചെയ്യുന്ന ആഹാരത്തിന്റെ പലവിധ രുചികള്‍ ആസ്വദിച്ചിട്ടുള്ളവര്‍ക്ക് അത് അത്രവേഗം മറക്കാനാകില്ല. വിറകടുപ്പില്‍ മണ്‍പാത്രം  ഉപയോഗിച്ച് കറി വെയ്ക്കുകയും ചോറ് വയ്ക്കുകയും ചെയ്യുന്നവര്‍ ഇപ്പോഴും അത്ര കുറവുമല്ല.

മുമ്പത്തെ രീതിയിലല്ലെങ്കിലും ചില സാധനങ്ങള്‍ ചുട്ട് കഴിക്കുന്നത് പലര്‍ക്കും വലിയ ഇഷ്ടമാണ്. ചുട്ട് കരിച്ചവ രുചികരമാണെങ്കിലും ആരോഗ്യകരമല്ല. അല്ലെങ്കില്‍ തന്നെ തീയില്‍ ചുട്ടെടുക്കുന്നത് പോലെയല്ല ഗ്യാസില്‍ ചുട്ടെടുക്കുന്നത്. ഗ്യാസില്‍ നേരിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തിയും ചിക്കനും ഹൈഡ്രോകാര്‍ബണുകളുടെ സാന്നിദ്ധ്യത്തെ വര്‍ധിപ്പിക്കുമെന്നതിനാല്‍ ഹാനികരമായി മാറുന്നു.ഓരോ ആഹാരവും പാചകം ചെയ്യുമ്പോള്‍ ചില പ്രത്യേകതരം വിറകുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം മുന്‍കാലങ്ങളില്‍ പാലിച്ചിരുന്നു.

*ബ്രാസ്സ് പാത്രങ്ങള്‍*

സിങ്കിന്റേയും ചെമ്പിന്റേയും സംയുക്തമാണ് ബ്രാസ്സ്. എണ്ണയും നെയ്യും ചേര്‍ന്നവ പാചകം ചെയ്യുന്നതിന് ഏറ്റവും ഉത്തമം. ഇത്തരം പാത്രങ്ങളില്‍ ശേഖരിച്ച് വെച്ച വെള്ളം 48 മണിക്കൂറുകള്‍ക്ക് ശേഷം നമുക്ക് ഹാനികരമായേക്കാവുന്ന ഇ കോളി ബാക്ടീരിയകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതായി പഠനങ്ങള്‍ ഉണ്ട്. ശരിയായ ഇടവേളകളില്‍ ചെമ്പ് പാത്രങ്ങള്‍ ഇയ്യം പൂശി ഉപയോഗിച്ചാല്‍ അനുവദനീയമല്ലാത്ത അളവില്‍ ചെമ്പ് നമ്മുടെ ശരീരത്തില്‍ കടക്കില്ല. വല്ലപ്പോഴും മാത്രം പാകം ചെയ്യാന്‍ എടുക്കുന്ന ചെമ്പ് പാത്രങ്ങള്‍ ശരിയായി കഴുകി വൃത്തിയാക്കിയവ ആയിരിക്കണം. ബ്രോണ്‍സ് പാത്രങ്ങളിലെ പ്രധാന ഘടകം ചെമ്പ് തന്നെയാണ്. കൂടാതെ ടിന്‍, ചെറിയതോതില്‍ ലെഡ്, സിലിക്ക എന്നിവയും അടങ്ങിയിട്ടുണ്ട്.

*ഇരുമ്പ് പാത്രങ്ങള്‍*

പുളി ഉള്ളതോ അസിഡിക് ആയതോ ആയവ പാകം ചെയ്യാന്‍ ഇവ അത്ര നല്ലതല്ല. അഥവാ സാമ്പാര്‍, രസം, തക്കാളിക്കറി എന്നിവ പാചകം ചെയ്യുകയാണെങ്കില്‍ ഉടന്‍തന്നെ കഴുകിയുണക്കി എണ്ണ പുരട്ടി വയ്ക്കണം. ഇരുമ്പുപാത്രങ്ങളില്‍ വളരെനേരം വെള്ളം ശേഖരിച്ചു വച്ചാല്‍ വേഗം തുരുമ്പ് പിടിക്കും.ചീര മുതലായ ഇലക്കറികള്‍ പാകം ചെയ്യാന്‍ ഇരുമ്പ് പാത്രങ്ങള്‍ നല്ലതാണ്. അവ വിളര്‍ച്ച സംബന്ധമായ അസുഖങ്ങളെ കുറയ്ക്കും. പേപ്പര്‍, തെര്‍മോകോള്‍ എന്നിവ കൊണ്ട് നിര്‍മ്മിതമായ കപ്പ്, വാഴയില, പാത്രം എന്നിവ മെഴുക് ആവരണത്തോട് കൂടിയതും ചൂടുള്ള ആഹാരസാധനങ്ങക്കൊപ്പം ഉള്ളില്‍ചെന്ന് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയുമാണ്.

*നോണ്‍സ്റ്റിക് പാത്രങ്ങള്‍*

 ഉപയോഗിക്കാന്‍ ഇവ സൗകര്യമാണെങ്കിലും ആരോഗ്യപരമായി ഹാനികരമാണ്. ഇതിലെ പോളീ ടെട്രാ ഫ്‌ലോറോ എത്തിലീന്‍ ( PPFE ) എന്ന ടഫ്‌ളോണ്‍ കോട്ടിംഗിലെ പെര്‍ഫ്‌ലൂറോ ഒക്ടനോയിക് ആസിഡിന്റെ (PFOA)സാന്നിദ്ധ്യം കാന്‍സര്‍, തൈറോയ്ഡ് രോഗങ്ങള്‍, കൊളസ്‌ട്രോള്‍, കരള്‍രോഗങ്ങള്‍, ജന്മ വൈകല്യങ്ങള്‍, രോഗപ്രതിരോധശേഷി ക്കുറവ് ,സന്ധിരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

 *അലൂമിനിയം പാത്രങ്ങള്‍* 

 

പാചകം ചെയ്യുന്നതിന് അലൂമിനിയം പാത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു.അവയില്‍ പലതും നിര്‍ദ്ദേശിക്കപ്പെട്ട ഗുണമേന്മയുള്ളവയല്ല.ഇക്കാരണത്താല്‍ മനുഷ്യര്‍ക്ക് അനുവദനീയമായതിന്റെ ഇരട്ടിയിലേറെ അലൂമിനിയം ദിനംപ്രതി ശരീരത്തിലെത്തുന്നു.ഇത് ഇരുമ്പിന്റേയും കാല്‍സ്യത്തിന്റേയും ആഗീരണത്തെ തടയുന്നതിലൂടെ അനീമിയ അഥവാ വിളര്‍ച്ച രോഗമുണ്ടാകുന്നതിനും മറവിരോഗം അഥവാ അല്‍ഷിമേഴ്‌സ് ഉണ്ടാകുന്നതിനും കാരണമാകുന്നു

*നല്ല പാത്രം ഏത് ?*

സ്റ്റീല്‍ പാത്രങ്ങള്‍ പാചകത്തിന് നല്ലതാണ്. എന്നാല്‍ ഇവ പെട്ടെന്ന് ചൂടാകുമെങ്കിലും ഒരുപോലെ എല്ലാഭാഗത്തും ചൂട് ക്രമീകരിക്കാന്‍  കഴിയുന്നവല്ല. ആയതിനാല്‍ പാത്രത്തിന്റെ അടിഭാഗത്ത് ചെമ്പും മുകള്‍വശത്ത് തുരുമ്പെടുക്കാത്തസ്റ്റീലും കൊണ്ട് നിര്‍മ്മിച്ച (കോപ്പര്‍ ബോട്ടംഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍) പാത്രങ്ങളാണ് പാചകത്തിന് ഏറ്റവും നല്ലത്.

 

 

 

ഡോ. ഷര്‍മദ് ഖാന്‍

 

[9/9, 8:39 PM] Dr. Sharmadkhan Ayurveda: തേന്‍

 

 

 

 

 

ഏറ്റവും നല്ലൊരു ടോണിക്കാണ് തേന്‍. അഞ്ച് കിലോ ആപ്പിളില്‍ നിന്നോ, 7കിലോ കാരറ്റില്‍ നിന്നോ നാല്‍പതോളം കോഴിമുട്ടയില്‍ നിന്നോ ലഭിക്കുന്ന അത്രയും ഊര്‍ജ്ജം ഒരു കിലോഗ്രാം തേനില്‍ നിന്നും ലഭിക്കും.

 

 

 

 വില കൂടുതലുള്ള ഒരു ഭക്ഷ്യവസ്തുവും മരുന്നുമാണ് തേന്‍. വിലകൂടിയതായതുകൊണ്ട് തന്നെ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളില്‍ തേന്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ സാധാരണക്കാരന് കഴിയുമായിരുന്നില്ല.  എന്നാല്‍ അതിനേക്കാള്‍ വില കൂടുതലുള്ള  ടിന്നിലടച്ച പല ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തിനെ നന്നാക്കുന്നതല്ലെന്ന് മനസ്സിലാക്കിയിട്ടും  ഇപ്പോഴും തേന്‍ വാങ്ങി ഉപയോഗിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ തിരിഞ്ഞിട്ടില്ല.  അതിന്റെ പ്രധാന കാരണം തേനിനെ കുറിച്ചുള്ള അറിവില്ലായ്മയും, അതില്‍ ചേര്‍ക്കുന്ന മായവും, കൃത്രിമമായി തേന്‍ നിര്‍മ്മിക്കുന്നുണ്ടെന്നതുമാണ്. വിശ്വാസയോഗ്യമായ തേന്‍ ഏതാണെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ടെന്ന് സാരം.

 

 

 

 ആയുര്‍വേദം. അലോപ്പതി. ഹോമിയോ. യൂനാനി ചികിത്സകളില്‍ തേന്‍ ഉപയോഗിക്കുന്നുണ്ട്. പ്രകൃതി ചികിത്സയിലെ പ്രധാന മരുന്നാണ് തേന്‍. തേന്‍ മാത്രമായും നിരവധി രോഗങ്ങളില്‍ പല മരുന്നുകള്‍ക്കൊപ്പവും തേന്‍ ഉപയോഗപ്പെടുത്തുന്നതായാ ആയിരക്കണക്കിന് സന്ദര്‍ഭങ്ങളില്‍ പരാമര്‍ശമുണ്ട്.

 

 

 

 ഏറ്റവും എളുപ്പത്തില്‍ തേന്‍ പരിശോധിക്കുന്നതിന് സാധാരണയായി ഒരു മാര്‍ഗ്ഗമുണ്ട്. ശരിയായ തേനിന്റെ ഒരു തുള്ളി ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് ഇറ്റിച്ചാല്‍ ഒരു ഗോള രൂപത്തില്‍ തന്നെ അത് താഴേക്ക് ചലിക്കുന്നത് കാണാം.കൃത്യമമായ തേനാണെങ്കില്‍ വെള്ളത്തിന്റെ ഉപരിതലത്തില്‍ വെച്ച്തന്നെ അത് പടര്‍ന്നു ലയിക്കുന്നതായും കാണാം. നല്ല തേന്‍ തിരിച്ചറിയാന്‍ മറ്റ് നിരവധി ഉപാധികള്‍ ഉണ്ടെന്ന കാര്യം മറക്കണ്ട.

 

 

 

പ്രമേഹരോഗമുള്ളവര്‍ ചെറു തേന്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതും പ്രമേഹം നിയന്ത്രണ വിധേയമായിരിക്കുമ്പോള്‍  മതി.

 

 

 

 തേന്‍ അടങ്ങിയ ജാമുകള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നുണ്ട്.എന്നാല്‍ അത് ചൂടുള്ള റൊട്ടി യിലോ ചപ്പാത്തിയിലോ പുരട്ടിയോ മറ്റ് ചൂടുള്ള വസ്തുക്കളോടൊപ്പമോ കഴിക്കാന്‍ പാടില്ല. ചൂടാറിയവയ്‌ക്കൊപ്പം കഴിക്കുന്നത് നല്ലതുതന്നെ.

 

 

 

 ഹൃദയത്തിനും ശ്വാസകോശങ്ങള്‍ക്കും തലച്ചോറിനും ദഹനത്തിനും നല്ലതാണ് തേന്‍. കേടുകൂടാതെ ദീര്‍ഘനാള്‍ ഇരിക്കുവാനുള്ള കഴിവും തേനിന് മാത്രമുള്ളതാണ്.

 

 

 

 തേന്‍ ഉപയോഗപ്പെടുത്താവുന്ന ചില പ്രാഥമിക ചികിത്സകള്‍ ഇനി പറയാം.

 

 കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒരു ആയുര്‍വേദ ഡോക്ടറില്‍ നിന്നും തേടാവുന്നതാണ്.

 

 

 

ആസ്ത്മ രോഗികള്‍ രാത്രി കിടക്കാന്‍നേരം ഒരു ചെറുനാരങ്ങയുടെ നീരും അത്രയും അളവില്‍ തേനും ചേര്‍ത്ത് യോജിപ്പിച്ച് ചുക്ക് പൊടിയോടൊപ്പം ഉപയോഗിച്ചാല്‍ രാത്രിയിലെ ശ്വാസംമുട്ടല്‍ കുറയും.

 

 

 

 കുഞ്ഞുങ്ങള്‍ക്ക് നിറം ലഭിക്കാന്‍ തേനില്‍ പച്ച മഞ്ഞള്‍ ചേര്‍ത്ത് പുരട്ടി കുളിപ്പിക്കുക.

 

 

 

പല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുവാന്‍ കുട്ടികള്‍ക്ക് തേന്‍ കൊടുക്കാം

 

 

 

 തീ കൊണ്ടോ, നീരാവി കൊണ്ടോ, ചൂട് വെള്ളം വീണോ പൊള്ളലുണ്ടായാല്‍ തേന്‍ മാത്രമായോ തേനും നെയ്യും ചേര്‍ത്തോ പുരട്ടാം.

 

 

 

 പുളിച്ചുതികട്ടലും മലബന്ധവും ശമിപ്പിക്കുവാന്‍ ഒരു ഗ്ലാസ് ചൂടാക്കിയ വെള്ളത്തില്‍ പകുതിചെറുനാരങ്ങയുടെ നീര് ചേര്‍ത്ത് ഒരു സ്പൂണ്‍ തേന്‍ കലര്‍ത്തി അതിരാവിലെ വെറും വയറ്റില്‍ കുടിയ്ക്കുക.

 

 

 

തേന്‍ ചൂടാക്കിയോ,ചൂടുള്ള കാലാവസ്ഥയിലോ,ശരീരം ചൂട് പിടിച്ചിരിക്കുമ്പോഴോ,ചൂടുള്ള എന്തിന്റെയെങ്കിലും കൂടെയോ ഉപയോഗിക്കുന്നത് നല്ലതല്ല.

 

 എന്നാല്‍ ചില രോഗാവസ്ഥകളില്‍ മരുന്നായി  ഉപയോഗിക്കാവുന്നതാണ്. ആഹാരമായി ഉപയോഗിക്കുമ്പോഴാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. 

 

 

 

 ചൂടാറിയ റൊട്ടിയിലോ ചപ്പാത്തിയിലോ തേന്‍ പുരട്ടി നല്‍കുന്നത് കുട്ടികളിലെ വിരശല്യം ഒഴിവാക്കുവാന്‍ നല്ലത്.

 

 

 

 ചെറുചൂട് വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ അതിരാവിലെ കുടിച്ചാല്‍ വണ്ണം കുറയും.

 

 

 

 വണ്ണം വെക്കുവാന്‍ പച്ചവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കുടിക്കാം.

 

 

 

 ജലദോഷം കുറയ്ക്കുവാന്‍ തേനില്‍ ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത് കുടിക്കുക.

 

 

 

  കിടക്കാന്‍ നേരം തേന്‍ കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും.

 

 

 

 നിയന്ത്രണത്തിനുള്ള പ്രമേഹത്തിന്  മഞ്ഞളും നെല്ലിക്കയും പൊടിച്ചോ, അരച്ചോ ചേര്‍ത്ത് തേന്‍ കൂട്ടിക്കഴിക്കാം.

 

 

 

 ഗര്‍ഭിണികള്‍ക്ക് ഒരു ടീ സ്പൂണ്‍ തേന്‍ വീതം ദിവസവും കഴിക്കാം.

 

 

 

 രക്തക്കുറവിന് രണ്ടുനേരവും ഒരു ടീ സ്പൂണ്‍ വീതം തേന്‍ കുടിക്കണം.

 

 

 

 ശരീരം തണുപ്പിക്കുന്നതിന് ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് തേന്‍ ചേര്‍ത്ത് കുടിക്കാം.

 

 

 

ക്ഷീണമുള്ളവര്‍ക്ക് ഒരു ഗ്ലാസ് പശുവിന്‍പാല്‍ കാച്ചി തണുപ്പിച്ച് മധുരം തോന്നുന്ന അത്രയും അളവില്‍ തേന്‍ ചേര്‍ത്ത് പതിവായി കഴിക്കുക.

 

 

 

 പനിയുള്ളപ്പോള്‍  തേന്‍ ചേര്‍ത്ത് ഇടയ്ക്കിടെ വെള്ളം കുടിക്കുകയും മറ്റ് ആഹാരം ഒഴിവാക്കുകയും ചെയ്യുക.

 

 

 

വിപണിയില്‍ നല്ല തേന്‍ ലഭ്യമാക്കുന്നതിനും ചെറു തേന്‍, വന്‍ തേന്‍ എന്നിവ വേര്‍തിരിച്ച് കൊടുക്കുന്നതിനും സര്‍ക്കാരിന്റെ ശ്രദ്ധ  പതിയേണ്ടതുണ്ട്.

 

 

 

 രോഗികളും അല്ലാത്തവരും പ്രത്യേകിച്ചും കുട്ടികള്‍ തേനിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാം.

ഡോ. ഷര്‍മദ് ഖാന്‍

 

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍

 

ആയുര്‍വേദ ഡിസ്‌പെന്‌സറി

 

 ചേരമാന്‍ തുരുത്ത്

 

തിരുവനന്തപുരം .

 

Tel Tel9447963481

 

 

 




കൂടുതല്‍വാര്‍ത്തകള്‍.