160 ല്‍ പരം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടന വേള്‍ഡ് മലയാളി ഫെഡറേഷന്റെ യുകെ ഘടകം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചതായി ഡബ്‌ള്യു എം എഫ് യുകെ ചാപ്റ്റര്‍ പി ആര്‍ ഓ ശ്രീ ജോണ്‍ മുളയങ്കല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഒക്ടോബര്‍ മാസം 14 ആം തീയതി പ്രസിഡണ്ട് റവ.ഡീക്കന്‍. ജോയിസ് പള്ളിയ്ക്കമ്യാലിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുതുതായി അംഗത്വം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരെ
ചേര്‍ത്ത് അടുത്ത വര്ഷം ആരംഭത്തില്‍ തന്നെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനമെടുത്തു . സംഘടനയില്‍ അംഗത്വമുള്ളവര്‍ക്കാണ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്തുവാനും അവകാശമുള്ളത്. ആജീവനാന്ത അംഗത്വത്തിന് £15 ആണ് ഈടാക്കുന്നത്. അംഗത്വത്തിനായി അപേക്ഷിക്കുവാന്‍ ഡിസംബര്‍ മാസം 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതിനുശേഷം അംഗത്വം സ്വീകരിക്കുന്നവര്‍ പുതുക്കിയ അംഗത്വ ഫീസ് നല്‍കേണ്ടതായി വരും. ജനറല്‍ ബോഡി മീറ്റിംഗിന് മുന്‍പായി അംഗത്വം സ്വീകരിക്കുന്നവര്‍ക്കാണ് വോട്ടവകാശം ലഭിക്കുന്നത്. ഒരു വ്യക്തി അംഗത്വം സ്വീകരിക്കുമ്പോള്‍ ടിയാളുടെ കുടുംബാംഗങ്ങള്‍ക്കും അംഗത്വം ലഭിക്കുന്നു. ഡബ്‌ള്യു എം എഫ് മെമ്പര്‍ഷിപ്പ് സംഘടന പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും സാധുവാണ്. ആഗോള അംഗത്വമാണ് ഇതിലൂടെ ലഭിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍
വേള്‍ഡ് മലയാളി ഫെഡറേഷന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സംഘടനയ്ക്കായിട്ടുണ്ട്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ ഏവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് പോകുന്നതില്‍ സംഘടന വിജയം കണ്ടെത്തിയിരിക്കുന്നു.
യുകെയില്‍ ഡബ്‌ള്യു എം എഫ് ചാപ്പ്ടറിന്റെ ഔദ്യോഗികമായ അംഗത്വം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
റവ.ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍ : 0044 7440070420
ഡോ .ബേബി ചെറിയാന്‍ : 004475783866161
ശ്രീ ആന്റണി മാത്യു :00447939285457
ശ്രീ ബിജു മാത്യു : 07982734828