CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 10 Minutes 6 Seconds Ago
Breaking Now

ബ്രിട്ടനില്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കും; മുന്‍പ് നിശ്ചയിച്ചതിലും 5 വര്‍ഷം മുന്‍പെ; കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ സര്‍ക്കാര്‍

പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിര്‍ത്തുന്നത് ബ്രിട്ടന്റെ ഓട്ടോമോട്ടീവ് മാര്‍ക്കറ്റില്‍ വലിയ വ്യത്യാസമാണ് സൃഷ്ടിക്കുക

പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന 2030 മുതല്‍ നിരോധിക്കാന്‍ ഒരുങ്ങി ബോറിസ് ജോണ്‍സണ്‍. മുന്‍പ് നിശ്ചയിച്ചതിലും അഞ്ച് വര്‍ഷം മുന്‍പെ നിരോധനം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഗ്രീഹൗസ് ഗ്യാസ് എമിഷന്‍ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി പുതിയ പെട്രോള്‍, ഡീസല്‍ പവര്‍ കാറുകളുടെ വില്‍പ്പന 2040 മുതല്‍ നിര്‍ത്തലാക്കാനായിരുന്നു ബ്രിട്ടന്‍ യഥാര്‍ത്ഥത്തില്‍ പദ്ധതി ഇട്ടിരുന്നത്. 

ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ഈ തീയതി അഞ്ച് വര്‍ഷം മുന്നോട്ട് കൊണ്ടുവന്ന് 2035ലേക്ക് മാറ്റി. ഇത് വീണ്ടും തിരുത്താനാണ് ബോറിസിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച പ്രഖ്യാപിക്കുന്ന എന്‍വയോണ്‍മെന്റ് പോളിസി പ്രസംഗത്തില്‍ ഇതേക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് വ്യക്തത നല്‍കാന്‍ ഡൗണിംഗ് സ്ട്രീറ്റ് വക്താവ് തയ്യാറായിട്ടില്ല. 

ഇത്തരമൊരു നീക്കം 30,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് എന്‍വയോണ്‍മെന്റലിസ്റ്റുകളുടെ പ്രവചനം. കൂടാതെ സമ്പദ് വ്യവസ്ഥയ്ക്ക് 4.2 ബില്ല്യണ്‍ പൗണ്ടിന്റെ പ്രോത്സാഹനവും ലഭിക്കും. അതേസമയം ഇലക്ട്രിക്, ഫോസില്‍ ഫ്യുവല്‍ ഉപയോഗിച്ച് ഓടുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് മേല്‍ 2035 വരെ വിലക്ക് ബാധകമാകില്ലെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. 

പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിര്‍ത്തുന്നത് ബ്രിട്ടന്റെ ഓട്ടോമോട്ടീവ് മാര്‍ക്കറ്റില്‍ വലിയ വ്യത്യാസമാണ് സൃഷ്ടിക്കുക. കാര്‍ സ്ഥാപനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാറ്റങ്ങള്‍ക്കൊപ്പമുള്ള തയ്യാറെടുപ്പിലാണ്. ഈ വര്‍ഷം യുകെയില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന 170% ഉയര്‍ന്നു. 




കൂടുതല്‍വാര്‍ത്തകള്‍.