CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 13 Minutes 16 Seconds Ago
Breaking Now

ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ ബീഫ് മട്ടണ്‍ നിരോധനം ; മീറ്റ് ഫ്രീ ക്യാമ്പസാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജന്‍

പ്രമേയം പാസായതോടെ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബീഫ്, മട്ടണ്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും കാലക്രമത്തില്‍ പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താനുമാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം.

ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ ബീഫിനും മട്ടണിനും നിരോധനം. മീറ്റ് ഫ്രീ ക്യാമ്പസാക്കാനുള്ള പ്രയത്‌നങ്ങള്‍ക്ക് പിന്നിലാകട്ടെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയും. സര്‍വ്വകലാശാലയിലെ ഹരിതഗൃഹ പ്രസാരണത്തില്‍ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പസിനെ മാംസ ഉപയോഗം നിര്‍ത്തണമെന്ന ആവശ്യവുമായി ഓക്‌സ്‌ഫോഡ് വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്ത് വന്നത്.

ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള വോര്‍സെസ്റ്റര്‍ കോളേജിലെ വിഹാന്‍ ജെയിന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഈ നീക്കങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത്. വിഹാന്‍ ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ ബീഫ്, ആട് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു.

ഈ പ്രമേയം വിദ്യാര്‍ത്ഥി യൂണിയനില്‍ 31 വോട്ടുകള്‍ നേടിയാണ് പാസായിട്ടുള്ളത്. ഒന്‍പത് പേര്‍ പ്രമേയത്തിന് എതിരായി വോട്ട് ചെയ്തപ്പോള്‍ 13 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഓക്‌സ്‌ഫോഡ് കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനായി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രമേയം വിശദമാക്കിയത്.

കാലാവസ്ഥാ വ്യതിയാനത്തില്‍ 2030ല്‍ നേടണമെന്ന് വിചാരിക്കുന്ന നേട്ടം ബീഫ്, മട്ടണ്‍ നിരോധനത്തിലൂടെ സാധിക്കുമെന്നാണ് പ്രമേയം വിശദമാക്കുന്നത്. പ്രമേയം പാസായതോടെ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബീഫ്, മട്ടണ്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും കാലക്രമത്തില്‍ പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താനുമാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം.

 




കൂടുതല്‍വാര്‍ത്തകള്‍.