CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 39 Minutes 28 Seconds Ago
Breaking Now

ആദ്യത്തെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി ; വേദന തുറന്നുപറഞ്ഞ് മേഗന്‍

ഒരിക്കലും മറക്കാനാകാത്ത വേദനയാണത്.ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്.

തനിക്കുണ്ടായ ഗര്‍ഭച്ഛിദ്രത്തെ കുറിച്ച് മേഗന്‍ മാര്‍ക്കിള്‍. കഴിഞ്ഞ ജൂലൈയില്‍ തനിക്ക് രണ്ടാമത്തെ കുഞ്ഞ് നഷ്ടമായെന്ന് മേഗന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസില്‍ നഷ്ടങ്ങളെ കുറിച്ച് എഴുതിയപ്പോഴാണ് മേഗന്‍ ഇക്കാര്യം പറഞ്ഞത്.

നഷ്ടത്തെ കുറിച്ച് മേഗന്റെ വാക്കുകളിങ്ങനെ, എന്റെ ആദ്യ കുഞ്ഞനെ നെഞ്ചോട് ചേര്‍ത്തിരിക്കുമ്പോള്‍ തന്നെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമാവുകയായിരുന്നു. ഒരിക്കലും മറക്കാനാകാത്ത വേദനയാണത്.ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. അപ്പോഴും എന്റെ നുറുങ്ങിയ ഹൃദയത്തെ സമാധാനിപ്പിക്കുകയായിരുന്നു അദ്ദേഹം. ആ വേദനയ്ക്കിടയിലാണ് ഞങ്ങളറിഞ്ഞത് നൂറു സ്ത്രീകളില്‍ പത്തു മുതല്‍ 20 ആളുകള്‍ ഗര്‍ഭച്ഛിദ്രത്തിന്റെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്.എന്നാല്‍ വിഷയം സമൂഹം തുറന്നു സംസാരിക്കാന്‍ തയ്യാറല്ല.

2019 ലാണ് മേഗനും ഹാരിക്കും ആദ്യ കുഞ്ഞ് പിറന്നത്.




കൂടുതല്‍വാര്‍ത്തകള്‍.