CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 34 Minutes 46 Seconds Ago
Breaking Now

തന്റെ വീട്ടില്‍ പണക്കൂമ്പാരമാണ് ; വെളിപ്പെടുത്തലുമായി കാരി ലാം

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നേതാക്കളില്‍ ഒരാളാണ് കാരി ലാം.

ബാങ്ക് അക്കൗണ്ടില്ലാത്തതിനാല്‍ ശമ്പളമായി കിട്ടുന്ന പണം കറന്‍സിയായി വീട്ടില്‍ സൂക്ഷിക്കേണ്ട അവസ്ഥയിലാണ് ഹോങ്കോങ്ങിന്റെ ചീഫ് എക്‌സിക്യൂട്ടിവ് കാരി ലാം. യുഎസ് ട്രഷറി ഉപരോധമേര്‍പ്പെടുത്തിയതാണ് തന്റെ അവസ്ഥ കഷ്ടത്തിലാക്കിയതെന്ന് അവര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നേതാക്കളില്‍ ഒരാളാണ് കാരി ലാം.

എല്ലാ ക്രയ വിക്രയങ്ങള്‍ക്കും പണമാണ് ഉപയോഗിക്കുന്നത്. മറ്റ് വഴിയില്ല. വീടിനുള്ളില്‍ പണത്തിന്റെ വലിയ കൂമ്പാരമാണെന്നും ലാം പറയുന്നു. ഹോങ്കോങ് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയണിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ആണ് കാരി ലാം. ഹോങ്കോങ്ങിനു മേലുള്ള ചൈനയുടെ പുതിയ സുരക്ഷാ നിയമത്തിന് മറുപടിയായാണ് ലാമിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയത്. ലാമിനുള്‍പ്പെടെ ആറു പേര്‍ക്കും സര്‍ക്കാര്‍ ശമ്പളം പണമായാണ് നല്‍കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.