CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 14 Seconds Ago
Breaking Now

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് തിരിച്ചടി ; സിബിഐ തന്നെ അന്വേഷിക്കും

വിചാരണയെ ബാധിക്കുന്നതിനാല്‍ കേസില്‍ അധികം ഇടപെടുന്നില്ലെന്ന് പറഞ്ഞ കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ സി.ബി.ഐക്ക് കൈമാറാനും പൊലീസിനോട് ആവശ്യപ്പെട്ടു.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പെരിയ കേസ് സി.ബി.ഐ അന്വേഷണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തരമായി റദ്ദു ചെയ്യണമെന്ന ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. പെരിയ കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്നും അറിയിച്ച സുപ്രീം കോടതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് കോടതി ശരിവെക്കുകയും ചെയ്തു.

വിചാരണയെ ബാധിക്കുന്നതിനാല്‍ കേസില്‍ അധികം ഇടപെടുന്നില്ലെന്ന് പറഞ്ഞ കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ സി.ബി.ഐക്ക് കൈമാറാനും പൊലീസിനോട് ആവശ്യപ്പെട്ടു.

കേസ് സി.ബി.ഐ അന്വേഷിക്കുന്നു എന്നതുകൊണ്ട് പൊലീസിന്റെ ആത്മവീര്യം ചോരില്ലെന്നും ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

പെരിയ കേസ് അന്വേഷിക്കാനാവുന്നില്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസില്‍ ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്നും രേഖകള്‍ കൈമാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുമായിരുന്നു സി.ബി.ഐ കോടതിയില്‍ പറഞ്ഞത്.

ക്രൈം ബ്രാഞ്ച് ഈ കേസില്‍ നീതിയുക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് സി.ബി.ഐ അന്വേഷിക്കേണ്ടതില്ല എന്നായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.