CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 32 Minutes 33 Seconds Ago
Breaking Now

പതിനാലുകാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയില്‍ ഉറച്ചുനിന്ന് പരാതിക്കാരനായ കുട്ടി

അച്ഛന്‍ അറിയാതെ അമ്മ മറ്റൊരു ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ പതിനേഴുകാരനായ മകന്‍ പറഞ്ഞു.

പതിനാലുകാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയില്‍ ഉറച്ചുനിന്ന് പരാതിക്കാരനായ കുട്ടി. അമ്മ തന്നെ പത്താം വയസു മുതല്‍ പീഡിപ്പിക്കുകയായിരുന്നെന്ന് ഇരയായ മകന്‍ പ്രതികരിച്ചു. ആരെയോ ഫോണില്‍ വീഡിയോ കോള്‍ വിളിച്ച ശേഷമായിരുന്നു അമ്മ തന്നെ പീഡിപ്പിച്ചതെന്നും ഇതൊക്കെ സാധാരണമാണെന്ന് അമ്മ തന്നോട് പറഞ്ഞിരുന്നെന്നും മകന്‍ പറഞ്ഞു.

അച്ഛന്‍ അറിയാതെ അമ്മ മറ്റൊരു ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ പതിനേഴുകാരനായ മകന്‍ പറഞ്ഞു. അമ്മ ഈ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക് നടന്നിരുന്നു. അമ്മ രഹസ്യമായി ഉപയോഗിച്ച ഫോണ്‍ പിടിച്ചെടുത്ത് ഒരിക്കല്‍ വീഡിയോ കോള്‍ ചെയ്തിട്ടുണ്ടെന്നും രഹസ്യമായി അമ്മ ഉപയോഗിച്ച ഫോണ്‍ സൈബര്‍ സെല്‍ പരിശോധിക്കണമെന്നും മൂത്തമകന്‍ ആവശ്യപ്പെട്ടു. 

ഇതിനിടെ അറസ്റ്റിലായ യുവതിക്കെതിരെ ഭര്‍ത്താവ് വീണ്ടും രംഗത്തെത്തി. കേസില്‍ താന്‍ നല്‍കിയത് കള്ള പരാതിയല്ലെന്നും കള്ള പരാതി നല്‍കാനാണെങ്കില്‍ 14 വയസുകാരനെ പറഞ്ഞു പഠിപ്പിക്കുന്നതിലും നല്ലത് 17 കാരനല്ലേയെന്ന് ഇയാള്‍ പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. ഒരമ്മയും സ്വന്തം മകനോട് ഇത് ചെയ്യില്ലെന്നും ആദ്യം കേട്ടപ്പോള്‍ താനും ഇത് വിശ്വാസിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു.

അതേസമയം, കേസില്‍ സമഗ്രാന്വേഷണത്തിന് ഡിജിപി ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം നടത്തുമെന്ന് ബെഹ്‌റ വ്യക്തമാക്കി. യുവതിക്ക് എതിരായ പരാതിയിലും കേസ് എടുത്ത നടപടിയിലും വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു ഇതിനു പിന്നാലെയാണ് ഐ ജിയെ അന്വേഷണത്തിന് നിയോഗിച്ചത്. യുവതിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന വീട്ടുകാരുടെ പരാതിയും ഐ ജി അന്വേഷിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.