CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 49 Minutes 4 Seconds Ago
Breaking Now

എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കര്‍ഷക യൂണിയന്‍ നേതാവ്

കര്‍ഷകരുടെ സമരത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് എന്‍ഐഎ നോട്ടീസെന്ന് അദ്ദേഹം ആരോപിച്ചു.

കര്‍ഷക സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടുമായി കര്‍ഷക നേതാക്കള്‍. എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കര്‍ഷക യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ വ്യക്തമാക്കി.

കര്‍ഷകരുടെ സമരത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് എന്‍ഐഎ നോട്ടീസെന്ന് അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച്ച ഹാജരാകാനായിരുന്നു കേന്ദ്ര ഏജന്‍സിയുടെ നിര്‍ദ്ദേശം.

നിരോധിക്കപ്പെട്ട ഖാലിസ്താനി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിനെതിരായ കേസിന്റെ ഭാഗമായാണ് സിര്‍സയെ ചോദ്യം ചെയ്യണമെന്ന ആവശ്യപ്പെട്ട് എന്‍ഐഎ നോട്ടീസ് അയച്ചത്.

രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളില്‍ ഒന്നായ ലോക് ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി അധ്യക്ഷനാണ് ബല്‍ദേവ് സിംഗ്.

 




കൂടുതല്‍വാര്‍ത്തകള്‍.