CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 53 Seconds Ago
Breaking Now

ബ്രിട്ടന്‍ ഒരുങ്ങിക്കോ, ക്രിസ്‌റ്റോഫ് കൊടുങ്കാറ്റിനായി? 36 മണിക്കൂറില്‍ രണ്ട് മാസത്തെ മഴ പെയ്തിറങ്ങും; 2021ലെ ആദ്യത്തെ കാലാവസ്ഥാ മുന്നറിയിപ്പ് മൂന്ന് ദിവസത്തെ പ്രളയത്തിന്; വ്യാഴാഴ്ച മുതല്‍ മഞ്ഞും; കാലാവസ്ഥ കുഴപ്പത്തിലേക്ക്

നോര്‍ത്തേണ്‍, സെന്‍ഡ്രല്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടില്‍ സുപ്രധാന വെള്ളപ്പൊക്ക സാധ്യതയ്ക്കാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി സാധ്യത കല്‍പ്പിക്കുന്നത്

ബ്രിട്ടനിലേക്ക് ക്രിസ്‌റ്റോഫ് കൊടുങ്കാറ്റ് വീശിയടിക്കുന്നതോടെ രണ്ട് മാസം കൊണ്ട് പെയ്തിറങ്ങേണ്ട മഴ 36 മണിക്കൂറില്‍ രാജ്യത്ത് എത്തിച്ചേരുമെന്ന് മുന്നറിയിപ്പ്. മഞ്ഞുരുകയും, വെള്ളപ്പൊക്കത്തിലേക്ക് ഇത് നയിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈര്‍പ്പം നിറഞ്ഞ അവസ്ഥയില്‍ 8 ഇഞ്ച് വരെ മഴ പെയ്യുന്നത് ജീവന് വരെ അപകടം സൃഷ്ടിക്കാമെന്നാണ് മെറ്റീവ് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും എല്ലായിടങ്ങളും ഉള്‍പ്പെടുത്തിയാണ് മുന്നറിയിപ്പ്. 

കഴിഞ്ഞ ആഴ്ചയിലെ മഞ്ഞ് പുതിയ താപനിലയില്‍ ഉരുകുന്നതോടെ ചില റോഡുകള്‍ അടച്ചിടേണ്ടി വരുമെന്നാണ് സൂചന. ഇതോടൊപ്പം സമൂഹങ്ങള്‍ ഒറ്റപ്പെടാനും ഇടയുണ്ട്. നോര്‍ത്തില്‍ വ്യാഴാഴ്ച മുതല്‍ കൂടുതല്‍ ബുദ്ധിമുട്ടിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കഴിഞ്ഞ ശൈത്യകാലത്ത് നേരിട്ട വെള്ളപ്പൊക്കത്തില്‍ ഇക്കുറി ബ്രിട്ടന്‍ രക്ഷപ്പെട്ട് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മഴ പെയ്ത ഫെബ്രുവരിയില്‍ യോര്‍ക്ക്ഷയറും, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സുമാണ് വെള്ളപ്പൊക്കത്തിന്റെ രുചിയറിഞ്ഞത്. 

കൊറോണാവൈറസ് മഹാമാരി മൂലം സകല പരിധികളും ലംഘിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി സമ്മര്‍ദാവസ്ഥയിലുള്ള എമര്‍ജന്‍സി സര്‍വ്വീസുകളെ കൂടുതല്‍ കുഴപ്പത്തിലാക്കാന്‍ ഈ കാലാവസ്ഥാ മാറ്റം വഴിയൊരുക്കുമെന്നാണ് ആശങ്ക. വരാനിരിക്കുന്ന കൊടുങ്കാറ്റിന് മെറ്റ് ഓഫീസ് ക്രിസ്റ്റോഫ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 2021/21 സീസണില്‍ പേരുവീണ മൂന്നാമത്തെ കൊടുങ്കാറ്റും, ഈ വര്‍ഷത്തെ ആദ്യത്തേതുമാണ് ക്രിസ്റ്റോഫ്. ഒക്ടോബര്‍ 30ന് എയ്‌ഡെനും, ബോക്‌സിംഗ് ഡേയില്‍ ബെല്ലാ കൊടുങ്കാറ്റും കടന്നുപോയിരുന്നു. 

നോര്‍ത്തേണ്‍, സെന്‍ഡ്രല്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടില്‍ സുപ്രധാന വെള്ളപ്പൊക്ക സാധ്യതയ്ക്കാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി സാധ്യത കല്‍പ്പിക്കുന്നത്. ക്രിസ്റ്റോഫ് ഇന്ന് മുതല്‍ കനത്ത മഴ പെയ്യിക്കുന്നതാണ് ഇതിന് കാരണം. കേംബ്രിഡ്ജ്ഷയറിലെ ഫെന്‍ലാന്‍ഡില്‍ ഇതിനകം വെള്ളം നിറഞ്ഞുകഴിഞ്ഞു. ബുധനാഴ്ച രാവിലെ വരെ പീക്ക് ഡിസ്ട്രിക്ടില്‍ 5 ഇഞ്ച് വരെ മഴ പെയ്‌തേക്കുമെന്നാണ് സൂചന. 




കൂടുതല്‍വാര്‍ത്തകള്‍.