CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 35 Minutes 25 Seconds Ago
Breaking Now

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ വട്ടിയൂര്‍കാവ് പ്രശാന്ത് ബ്രോയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഗായകന്‍ വേണുഗോപാല്‍ എത്തുമോ ? കെഎസ് യുവില്‍ സജീവമായിരുന്ന ഗായകനെ കോണ്‍ഗ്രസ് സമീപിക്കുമെന്ന് സൂചന

ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സഭയിലെത്തിയ വികെ പ്രശാന്ത് തന്നെയായിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള പുതുമുഖങ്ങളെ നിര്‍ത്താനുള്ള സജീവ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സിനിമാ രംഗത്ത് നിന്ന് പലരുടെയും പേരുകള്‍ ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. ഇപ്പോള്‍ വികെ പ്രശാന്തിനെതിരെ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ ചര്‍ച്ചയില്‍ വരുന്നത്, ചലച്ചിത്ര പിന്നണി ഗായകന്‍ ജി വേണുഗോപാലിന്റെ പേരാണ്.

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കാന്‍ ജനപ്രീതിയുള്ളവരെ നിര്‍ത്താന്‍ തീരുമാനിച്ചതിനിടെയാണ് വേണുഗോപാലിന്റെ പേര് ഉയര്‍ന്നത്. പരിഗണനയില്‍ ഉണ്ടെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കോളേജ് പഠനകാലത്തെ കെഎസ്യു ബന്ധം മുന്‍നിര്‍ത്തിയാണ് ഗായകന്‍ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നേതാക്കളില്‍ നിന്ന് ആവശ്യമുയര്‍ന്നത്.

ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സഭയിലെത്തിയ വികെ പ്രശാന്ത് തന്നെയായിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ വട്ടിയൂര്‍കാവില്‍ നിന്നും വികെ പ്രശാന്ത് വിജയിച്ചതോടെ പാര്‍ട്ടി സമ്മര്‍ദ്ദത്തിലാണ്. ഏതുവിധേനയും ബ്രോയെ തോല്‍പ്പിച്ച് മണ്ഡലം പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്.

 




കൂടുതല്‍വാര്‍ത്തകള്‍.