CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 57 Minutes 40 Seconds Ago
Breaking Now

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ദയനീയ പരാജയം ; ആന്റണിയോ ഉമ്മന്‍ചാണ്ടിയോ പാര്‍ട്ടിയെ നയിക്കണം ; മുല്ലപ്പള്ളിയെ കൊണ്ടും ഒരു പ്രയോജനവുമുണ്ടായില്ല ; രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ടി എച്ച് മുസ്തഫ

നിലവിലെ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷനാവാന്‍ ഏറ്റവും യോഗ്യന്‍ കെ മുരളീധരന്‍ ആണെന്നും അത് കഴിഞ്ഞാല്‍ കെ സുധാകരന്‍ ആണെന്നും മുസ്തഫ അഭിപ്രായപ്പെട്ടു

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ദയനീയ പരാജയമാണെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ. എകെ ആന്റണിയോ ഉമ്മന്‍ചാണ്ടിയോ ആണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ടതെന്നും ഭരണം ലഭിച്ചാല്‍ ഇവരിലൊരാള്‍ മുഖ്യമന്ത്രിയാവണമെന്നും അദ്ദേഹം പറഞ്ഞു. 

മുമ്പെങ്ങുമില്ലാത്തവിധം അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ ലോക്കപ്പ് കൊലപാതകങ്ങളും എല്‍ഡിഎഫ് ഭരണകാലത്തുണ്ടായി. എന്നാല്‍ സര്‍ക്കാരിനെതിരെ ഇതൊന്നും രമേശ് ചെന്നിത്തലക്ക് ആയുധമാക്കാന്‍ കഴിഞ്ഞില്ല. ആട് ഇലകടിക്കുന്നത് പോലെയാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. ഒന്നില്‍ കടിച്ച് അടുത്തതിലേക്ക്, ഒന്നുപോലും തെളിയിക്കാനായില്ലെന്നും ടിഎച്ച് മുസ്തഫ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും രൂക്ഷ വിമര്‍ശനമാണ് ടിഎച്ച് മുസ്തഫ ഉയര്‍ത്തിയത്. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായത് കൊണ്ട് പാര്‍ട്ടിക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. തലസ്ഥാനം വിട്ടുപോകാനോ പ്രവര്‍ത്തകരെ കാണാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ സമയമുണ്ടായില്ലയെന്നും ടിഎച്ച് മുസ്തഫ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷനാവാന്‍ ഏറ്റവും യോഗ്യന്‍ കെ മുരളീധരന്‍ ആണെന്നും അത് കഴിഞ്ഞാല്‍ കെ സുധാകരന്‍ ആണെന്നും മുസ്തഫ അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതും സ്ഥാനമാനങ്ങള്‍ പങ്കുവെച്ചതുമാണ് കോണ്‍ഗ്രസിനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.