CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 35 Minutes 5 Seconds Ago
Breaking Now

അറസ്റ്റിന് ശേഷം വീണ്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ; ഒപ്പം കോണ്‍ഗ്രസ് നേതാക്കളും

എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കാനായിരുന്നു സന്ദര്‍ശനം.

ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായതിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി. രാഹുലിനൊപ്പം പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി സതീഷ്, ബ്ലോക്ക് ട്രഷറര്‍ മച്ചിങ്ങല്‍ ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു. എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കാനായിരുന്നു സന്ദര്‍ശനം. ഇക്കഴിഞ്ഞ ജനുവരി 11നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് രാഹുലിന്റെ പാലക്കാട് സന്ദര്‍ശനം. നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പാലക്കാട് മത്സരിക്കുക നടന്‍ രമേഷ് പിഷാരടിയാകുമെന്നാണ് റിപ്പോര്‍ട്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.