CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 11 Minutes 30 Seconds Ago
Breaking Now

ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിത ഹിന്ദു മഹാസഭ നേതാവ് പാര്‍ട്ടിയില്‍ ; മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പോര്

2015ല്‍ ഗ്വാളിയോറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് ഹിന്ദുമഹാസഭാ പ്രവര്‍ത്തകനായ ചൗരസ്യ.

ഗോഡ്‌സെയ്ക്ക് അമ്പലം നിര്‍മ്മിച്ച ഹിന്ദുമഹാസഭാ നേതാവിനെ പാര്‍ട്ടിയിലെടുത്തതിനെ ചൊല്ലി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ കലാപം. ഗ്വാളിയോര്‍ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്ന ബാബുലാല്‍ ചൗരസ്യയാണ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

2015ല്‍ ഗ്വാളിയോറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് ഹിന്ദുമഹാസഭാ പ്രവര്‍ത്തകനായ ചൗരസ്യ. 2017ല്‍ ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചു. കഴിഞ്ഞ വര്‍ഷവും ഗോഡ്‌സെ അനുകൂല പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഗോഡ്‌സെയെ കുറിച്ച് ചില വ്യാജ പുസ്തകങ്ങള്‍ നല്‍കി തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ബാബുലാല്‍ ചൗരസ്യ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പണവും സഹായവും നല്‍കിയതിന്റെ പേരില്‍ ചൗരസ്യയെ പുറത്താക്കിയതാണെന്നാണ് ഹിന്ദു മഹാസഭ പറയുന്നത്.

ഏതായാലും സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പോര് തുടരുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.