CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 49 Minutes Ago
Breaking Now

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: ജയിച്ചതും രണ്ടാം സ്ഥാനത്തെത്തിയതുമായ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കില്ലെന്ന് സമാജ്വാദി പാര്‍ട്ടി; സഖ്യത്തില്‍ സീറ്റ് തര്‍ക്കം

2022ലെ തിരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 111 സീറ്റുകളില്‍ എസ്പി വിജയിച്ചിരുന്നു.

2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്‌സമാജ്വാദി പാര്‍ട്ടി സഖ്യത്തില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതും രണ്ടാം സ്ഥാനത്തെത്തിയതുമായ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി (എസ്പി).

2022ലെ തിരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 111 സീറ്റുകളില്‍ എസ്പി വിജയിച്ചിരുന്നു. 223 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി. ഈ 334 മണ്ഡലങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് എസ്പി നേതാക്കളുടെ നിലപാട്. ഇതോടെ കോണ്‍ഗ്രസിന് ചര്‍ച്ചയിലൂടെ ആവശ്യപ്പെടാന്‍ ശേഷിക്കുന്നത് 69 സീറ്റുകള്‍ മാത്രമായേക്കും. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ 181 സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. എന്നാല്‍ നൂറിലധികം സീറ്റുകള്‍ നല്‍കാന്‍ എസ്പി തയ്യാറാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും സീറ്റുകളുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നും എസ്പി വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.